ജിദ്ദ: മൂന്ന് മാസം മുമ്പ് നടന്ന ആവേശകരമായ ബ്രസീൽ - അർജൻറീന ഫുട്ബാൾ മത്സരത്തിന് ശേഷം മറ്റൊരു യൂറോപ്യൻ ഫുട്ബാൾ മ ത്സരത്തിന് ജിദ്ദ സാക്ഷിയാകുന്നു. പ്രഗത്ഭ ഇറ്റാലിയൻ ഫുട്ബാൾ ക്ലബുകളായ യുവൻറസ് എ സി മിലാൻ ടീമുകൾ ഏറ്റുമുട്ടുന് ന സൂപ്പർ കോപ്പ മത്സരമാണ് ഈ മാസം 16 ന് ജിദ്ദയിൽ നടക്കുന്നത്. കിംഗ് അബ്്ദുല്ല അന്താരാഷ്്ട്ര സ്പോർട്സ് സ്റ്റേഡിയത ്തിൽ രാത്രി 8.30 നാണ് മത്സരം. ഇതിെൻറ ടിക്കറ്റുകൾ മണിക്കൂറുകൾക്കകം വിറ്റ് തീരുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ടിക്കറ്റുകൾ ഓൺലൈനിൽ കിട്ടാൻ തുടങ്ങിയത്. മണിക്കൂറുകൾക്കുള്ളിൽ ടിക്കറ്റുകളെല്ലാം വിറ്റ് പോയി. ഓൺ ലൈനിൽ നോക്കുമ്പോൾ വിറ്റുതീർന്നു എന്നാണ് കാണിക്കുന്നത്. 35 മുതൽ 1000 റിയാൽ വരെയാണ് ടിക്കറ്റ് നിരക്കുകൾ. നിരവധി വിദേശികൾ ടിക്കറ്റ് എടുത്തവരിൽപെടും. ഏതാനും മലയാളികൾക്കും ടിക്കറ്റ് കിട്ടിയിട്ടുണ്ട്.
2018 ഒക്ടോബർ 16നായിരുന്നു ഫുട്ബാൾ ആരാധകരെ ആവേശത്തിലാക്കിയ ബ്രസീല്‍, അര്‍ജൻറീന സൂപ്പര്‍ ക്ലാസിക്കോ പോരാട്ടം ജിദ്ദയിൽ നടന്നത്. മലയാളികളടക്കമുള്ള പ്രവാസികളും സ്വദേശികളും നെഞ്ചേറ്റിയ പോരാട്ടത്തിെൻറ ചുവടു പിടിച്ചാണ് മറ്റൊരു യൂറോപ്യൻ ഫുട്ബാൾ ജിദ്ദയിലെത്തുന്നത്. ഇറ്റാലിയൻ പടക്കുതിരകളായ യുവൻറസ് എ സി മിലാൻ ക്ലബുകൾ തമ്മിൽ ഏറ്റുമുട്ടുന്ന 31ാമത് സൂപ്പർ കോപ്പ ഫുട്ബാൾ മത്സരമാണ് നടക്കുന്നത്. 60,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിലാണ് കളി. സൗദി സ്പോർട്സ് അതോറിറ്റി ചെയർമാൻ തുർക്കി അബ്ദുൽ മുഹ്‌സിൻ അൽ ശൈഖ്, ഇറ്റാലിയൻ പ്രഫഷനൽ ഫുട്ബാൾ ലീഗ് എക്സിക്യൂട്ടീവ് ഡയറക്ടർ മാർക്കോ ബ്രുനെല്ലി എന്നിവർ ചേർന്ന് കഴിഞ്ഞ ജൂണിൽ ഒപ്പുവെച്ച കരാറനുസരിച്ചാണ് ഇറ്റാലിയൻ ക്ലബുകളുടെ മത്സരത്തിന് സൗദി അറേബ്യ വേദിയാവുന്നത്. സൂപ്പർ കോപ്പ മത്സരത്തിന് അവസരം ലഭിക്കുന്ന ആറാമത്തെ രാജ്യമാണ് സൗദി അറേബ്യ.
ക്രിസ്റ്റ്യാനോ റൊനാൾഡോ യുവൻറസ് ടീമിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഫുട്ബാൾ പ്രേമികൾ. രണ്ട് ട ീമുകളും ഔദ്യോഗികമായി ടീമിൽ ആരൊക്കെ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.