ജിദ്ദ: ജെ.എസ്.സി, ഐ.എസ്.എം അക്കാദമി ജിദ്ദയിൽ ആദ്യമായി 40 വയസ്സിന് മുകളിലുള്ളവർക്കായി താമർ സൂപ്പർ സീനിയർ കപ്പ് എന ്ന പേരിൽ ഫുട്ബാൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നു.കഴിഞ്ഞ കാലങ്ങളിൽ കാൽപന്തുകളിയിൽ മൈതാനങ്ങളെ ത്രസിപ്പിച്ച് ഗാലറികളിൽ ആരവം തീർത്ത പ്രഗൽഭ കളിക്കാരുടെ വിസ്മയ പ്രകടനങ്ങൾക്ക് അവസരമൊരുക്കുകയാണ് ഇൗ ടൂർണമെൻറിലൂടെ എന ്ന് സംഘാടകർ പറഞ്ഞു. പഴയകാല കളിക്കാരുടെ സേവനം ജിദ്ദയിലെ പ്രവാസി പുതുതലമുറകൾക്കും ക്ലബ്ബുകൾക്കും അക്കാദമികൾക്കും ലഭ്യമാക്കുക കൂടിയാണ് ലക്ഷ്യം. എട്ടു പ്രമുഖ ടീമുകൾ നോക്ക് ഔട്ട് അടിസ്ഥാനത്തിൽ നടത്തുന്ന സൂപ്പർ സോക്കർ ലീഗിൽ പെങ്കടുക്കും.
ബ്ലാസ്റ്റേഴ്സ് എഫ്്.സി, കാപ്പ എഫ്.സി, മമ്പാട് ഫ്രൻറ്സ്, പെൻറിഫ് എഫ്.സി, ജെ.എസ്.സി സീനിയേഴ്സ്, ടൗൺ ടീം അരീക്കോട് ബ്ലു സ്റ്റാർ എഫ്.സി, സോക്കർ ഫ്രീക്സ് എന്നീ ടീമുകളിലായി പ്രഗൽഭ താരങ്ങൾ മാറ്റുരക്കും. ജനുവരി നാലിന് വെള്ളിയാഴ്ച ഖാലിദ് ബിൻ വലീദ് ഹിലാൽ ശാം സ്റ്റേഡിയത്തിൽ രാത്രി ഏഴിന് ടൂർണമെൻറ് ആരംഭിക്കും. 18^ന് രാത്രി ഒമ്പതിന് ഫൈനൽ മസരങ്ങളും നടക്കും. കാണികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സീസൺസ് റസ്റ്റൊറൻറിൽ നടന്ന ചടങ്ങിൽ ലൈവ് ഫിക്സ്ചർ റിലീസ് ചടങ്ങിൽ സൗദി ഗസ്റ്റ് ചീഫ് സ്പോർട്സ് എഡിറ്റർ കെ.ഒ പോൾസൺ, താമർ ഗ്രൂപ്പ് പ്രതിനിധി ടി.പി ബഷീർ എന്നിവർ മുഖ്യാതിഥികളാ യിരുന്നു.
ചീഫ് കോച്ച് പി.ആർ സലീം കളിനിയമങ്ങളും നിർദേശങ്ങളും അവതരിപ്പിച്ചു. മാധ്യമ പ്രവർത്തകരായ മായിൻകുട്ടി (മലയാളം ന്യൂസ്), പി. ഷംസുദ്ദീൻ ( ഗൾഫ് മാധ്യമം), പി.കെ സിറാജ്, ബിജു രാമന്തളി, ഇസ്മായിൽ കല്ലായി തുടങ്ങിയവർ ആശംസ നേർന്നു. ചടങ്ങിൽ ജാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രവീൺ പദ്മൻ സ്വാഗതവും അഡ്വ. അഷ്റഫ് നന്ദിയും പറഞ്ഞു. ടൂർണമെൻറ് കൺവീനർ റാഫി ബീമാപള്ളി, അഷ്‌ഫാഖ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.