നവയുഗം വോളിയിൽ അലാദ് ജുബൈലും ഫ്രണ്ട്‌സ് ഓഫ് നേപ്പാളും സെമിഫൈനലിൽ

ദമ്മാം: നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗം സംഘടിപ്പിച്ച സഫിയ അജിത്ത് സ്മാരക വോളിബാൾ ടൂർണമ​​െൻറി​​​െ ൻറ രണ്ടാം ദിനത്തിൽ അലാദ്​ ജുബൈലും ​ഫ്രണ്ട്​സ്​ ഒാഫ്​ നേപ്പാളും സെമി ഫൈനലിൽ കടന്നു. കാസ്​ക്​ ദമ്മാമിനെ അലാദ് ജു ബൈലും സി.എഫ്.സി ഖോബാറിനെ ഫ്രണ്ട്‌സ് ഓഫ് നേപ്പാളും പരാജയപ്പെടുത്തിയാണ്​ സെമി ഫൈനലിൽ പ്രവേശിച്ചത്​. ടീമംഗങ്ങളെ കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, പ്രസിഡൻറ്​ ബെന്‍സി മോഹന്‍, ജനറല്‍ സെ​ക്രട്ടറി എം.എ വാഹിദ് കാര്യറ, ഷിബുകുമാർ, ജമാൽ വല്യാപ്പള്ളി, ഉണ്ണി പൂചെടിയല്‍, ശ്രീകുമാർ വെള്ളല്ലൂർ, ബിജു വർക്കി, ദാസൻ രാഘവൻ, ലത്തീഫ്​ മൈനാഗപ്പള്ളി, രതീഷ് രാമചന്ദ്രൻ, സുശീൽ കുമാർ, ഇ.എസ് റഹീം എന്നിവർ പരിചയപ്പെട്ടു.

സക്കീർ ഹുസൈൻ മുഖ്യ റഫറി ആയിരുന്നു. അരുൺ ചാത്തന്നൂർ, സനു മഠത്തിൽ, മിനി ഷാജി, നിസാമുദ്ദീൻ, തമ്പാന്‍ നടരാജന്‍, സഹീർഷ, മണിക്കുട്ടൻ, നവാസ്, ബിനുകുഞ്ഞ്​, കുഞ്ഞുമോന്‍ കുഞ്ഞച്ചന്‍, രതീഷ് ജെ. മാർട്ടിൻ എന്നിവർ നേതൃത്വം നൽകി. സെമി ഫൈനല്‍ മത്സരങ്ങൾ ദമ്മാം അൽസുഹൈമി ഫ്ലഡ്​ലിറ്റ്​ വോളിബാൾ കോർട്ടിൽ വ്യാഴാഴ്ച രാത്രി 8.30 മുതല്‍ ആരംഭിക്കും. ആദ്യ സെമി ഫൈനൽ മത്സരത്തിൽ അലാദ് ജുബൈൽ ടീമും ഫ്രണ്ട്‌സ് ഓഫ് നേപ്പാൾ ടീമും തമ്മിൽ ഏറ്റുമുട്ടും. രണ്ടാമത്തെ സെമിഫൈനൽ മത്സരത്തിൽ അറബ്‌കോ റിയാദും ഫ്രണ്ട്‌സ് ഓഫ് ദമ്മാമും തമ്മിൽ ഏറ്റുമുട്ടും.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.