വനിത ഒാടിച്ച വാഹനം കടലിൽ വീണു; ദൃക്​സാക്ഷി രക്ഷിച്ചു

ജിദ്ദ: വനിത ഒാടിച്ച വാഹനം പാലത്തി​​​െൻറ മുകളിൽ നിന്ന്​ കടലിലേക്ക്​ മറിഞ്ഞു. അബ്​ഹൂറിലാണ് പാലത്തി​​​െൻറ കൈവര ി തകർത്ത്​ വാഹനം കടലിലേക്ക്​ പതിച്ചത്​. വാഹനം പൂർണമായും മുങ്ങിയില്ല. കാലിന്​ പരിക്കേറ്റ സ്​ത്രീയെ ​​റെഡ്​ക്രസൻറി​​​െൻറ സഹായത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗദി യുവാവാണ്​ സ്​ത്രീയെ രക്ഷപ്പെടുത്തിയത്​. ഇത്​ രണ്ടാം തവണയാണ്​ വനിത ഒാടിച്ച കാർ കടലിൽ വീഴുന്നത്​​. പത്ത്​ ദിവസം മുമ്പാണ്​ സമാനമായ അപകടമുണ്ടായത്​. അന്നും സ്​ഥലത്തുണ്ടായിരുന്ന ആളുകളാണ്​ വാഹനത്തിലുണ്ടായിരുന്ന വനിതകളെ രക്ഷപ്പെടുത്തിയത്​.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.