സ്വകാര്യ കമ്പനികളിലെ സ്വദേശികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധം

റിയാദ്: സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശി ജോലിക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സ്ഥാപനം മെഡിക്കല്‍ ഇന്‍ഷുറന്‍സ് നല്‍കണമെന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് സഭ വ്യക്തമാക്കി. 17 വര്‍ഷം മുമ്പ് പുറത്തിറക്കിയ രാജവിജ്ഞാപനത്തി​​​െൻറ അടിസ്ഥാനത്തിലാണ് പുതിയ നിയമം നടപ്പാക്കുന്നത്. സ്വദേശികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് പുതിയ പോളിസി എടുക്കാനോ നിലവിലുള്ളത് പുതുക്കാനോ സാധിക്കില്ല. അതിനാല്‍ വിദേശി ജോലിക്കാരുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പുതുക്കലിനെയും നിയമം പ്രതികൂലമായി ബാധിക്കും.

2019 ജനുവരി മുതലാണ്​ പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. അടുത്ത വര്‍ഷം അവസാനിക്കുന്നതോടെ രാജ്യത്തെ സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ സ്വദേശികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഉറപ്പുവരുത്താനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഭാര്യമാര്‍, വിവാഹം കഴിക്കാത്ത പെണ്‍മക്കള്‍, 25 വയസിന് താഴെ പ്രായമുള്ള ആണ്‍മക്കള്‍ എന്നിവരാണ് കുടുംബാംഗങ്ങളുടെ ഗണത്തില്‍ വരുന്നതെന്നും ഇന്‍ഷുറന്‍സ് സഭ വ്യക്തമാക്കി. സ്വദേശികള്‍ക്കും കുടുംബത്തിനും ഇന്‍ഷുറന്‍സ് നല്‍കാത്ത സ്ഥാപനങ്ങളുടെ പോളിസി പുതുക്കാനാവില്ലെന്ന് ഇന്‍ഷുറന്‍സ് സഭ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കുലറും അയച്ചിട്ടുണ്ട്.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.