കണ്ണൂർ സ്വദേശി റിയാദില്‍ കാറിടിച്ച് മരിച്ചു

റിയാദ്: റിയാദില്‍ റോഡിലൂടെ നടക്കുന്നതിനിടെ എതിരെ വന്ന കാറിടിച്ച് മലയാളി മരിച്ചു. താമസസ്ഥലത്തിന് മുന്നിലാണ് കണ്ണൂര്‍, ചപ്പാരപ്പടവ് കൂവേരി സ്വദേശി കൂട്ടുക്കന്‍ പാറപ്പുറത്ത് അബ്​ദുൽസലാം (50) മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. കടയില്‍ പോയി വരുമ്പോള്‍ എതിരെ വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തല്‍ക്ഷണം മരിച്ചു. പൊലീസ് മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ന്യൂ സനാഇയയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ അബ്​ദുൽസലാം 12 വര്‍ഷമായി സൗദിയിലുണ്ട്. ഭാര്യ: സുബൈദ. രണ്ട് മക്കളുണ്ട്. കെ.എം.സി.സി, എസ്​.കെ. ​െഎ.സി, എസ്​.വൈ.എസ്​ സജീവ പ്രവർത്തകനായിരുന്നു​.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.