സമസ്ത: പ്രവാസികളുടെ പങ്ക് നിസ്തുലം -പ്രഫ. ആലിക്കുട്ടി മുസ്‌ലിയാർ

ജിദ്ദ: സമസ്ത നടത്തുന്ന വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പ്രവാസികൾ നൽകുന്ന പിന്തുണ വലുതാണെന്ന് സമസ്​ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്‌ലിയാർ പറഞ്ഞു. ജിദ്ദ ഇസ്​ലാമിക് സ​​െൻററിൽ സമസ്ത നേതാക്കൾക്ക് നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര മുശാവറ അംഗം എ.വി അബ്്ദുറഹ്​മാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. നാഷനൽ കമ്മിറ്റി പ്രസിഡൻറ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ വിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മൊയീൻ കുട്ടി മാസ്​റ്റർ, ഓമാനൂർ അബ്്ദുറഹ്​മാൻ മൗലവി, അബൂബക്കർ ദാരിമി താമരശ്ശേരി, ആലംപാടി അബൂബക്കർ ദാരിമി, അൻവർ തങ്ങൾ, സവാദ് പേരാമ്പ്ര തുടങ്ങിയവർ സംസാരിച്ചു. എം.സി സുബൈർ ഹുദവി പട്ടാമ്പി സ്വാഗതവും നൗഷാദ് അൻവരി മോളൂർ നന്ദിയും പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.