‘പൂര്‍വ കലാലയങ്ങളെ വിസ്മരിക്കരുത്’

ജിദ്ദ: പഠിച്ച് വളര്‍ന്ന വിദ്യാലയങ്ങളേയും അധ്യാപകരേയും വിസ്മരിക്കരുതെന്നും അവരായിരുന്നു ജീവിതത്തിന് വെളിച്ചം നല്‍കിയതെന്നും പണ്ഡിതനും സനാഇയ്യ കാള്‍ ആൻറ് ഗൈഡന്‍സ് സ​​െൻറർ മലയാളം വിഭാഗം തലവനുമായ ഉണ്ണീന്‍ അഹമദ് പറഞ്ഞു. ശാന്തപുരം അല്‍ ജാമിഅഃ പൂര്‍വ്വ വിദ്യാർഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്തരിച്ച പി.ടി.അബ്്ദുറഹ്​മാൻ മുന്നൂർ അുനുസ്മരണ പ്രഭാഷണം പി.എ മുഹമ്മദ് നിർവഹിച്ചു. സി.കെ മുഹമ്മദ് നജീബ്, അബ്്ദുൽ റഷീദ് ചേന്നര, കെ.കെ നിസാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി.വി.കെ.ഹനീഫ ഗാനമാലപിച്ചു. അലുംനി പ്രസിഡൻറ് ഇബ്രാഹീം ശംനാട്, ട്രഷറര്‍ സക്കീര്‍ ഹുസൈന്‍ വലമ്പൂര്‍ തുടങ്ങിയവർ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ആബിദ് ഹുസൈൻ സ്വാഗതവും സൈതലവി കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു. തമിം മമ്പാട് ഖിറാഅത്ത്​ നിർവഹിച്ചു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.