തനിമ ടീ ടോക്ക് സംഘടിപ്പിച്ചു

മദീന: ‘നവ കേരള നിര്‍മിതിക്കായി, കോര്‍ത്ത കയ്യഴിയാതെ’ കാമ്പയി​​െൻറ ഭാഗമായി തനിമ മദീന ടീ ടോക്​ സംഘടിപ്പിച്ചു. മാനുഷിക ​െഎക്യത്തി​​​െൻറ ഉജ്വല മാതൃകക്കായിരുന്നു കഴിഞ്ഞ പ്രളയകാലത്ത്​ കേരളം സാക്ഷിയായത്. സംസ്ഥാന നവ നിർമാണത്തിലും ഇത്​ നില നിർത്തണമെന്ന്​ യോഗം അഭിപ്രായപ്പെട്ടു. ഹിദായത്തുല്ല പാലക്കാട് വിഷയമവതരിപ്പിച്ചു. അഷ്റഫ് ചോക്ലി, ഡോ. റമീസ് പെരിന്തല്‍മണ്ണ, ഡോ.മുഹമ്മദ് ഫായിസ് എറണാകുളം, ഗഫൂര്‍ മങ്കട, ഹമീദ് പെരുംപറമ്പില്‍, മുഹമ്മദ് റിപ്പണ്‍, കബീര്‍ മാസ്​റ്റര്‍, അബ്​ദുല്‍ ഹഖ് തിരൂരങ്ങാടി, സജി ലബ്ബ തുടങ്ങിയവര്‍ പങ്കെടുത്തു. ജഅ്ഫര്‍ എളമ്പിലാക്കോട് മോഡറേറ്ററായിരുന്നു. അബ്്ദുസമദ് വളാഞ്ചേരി സ്വാഗതവും നിസാര്‍ കൊടിയത്തൂര്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.