ഒഴുക്കിൽപ്പെട്ട്​ കാണാതായ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

നജ്​റാൻ: ഒഴുക്കിൽപ്പെട്ട്​ കാണാതായ സ്വദേശിയുടെ മൃതദേഹം സിവിൽ ഡിഫൻസ്​ കണ്ടെടുത്തു. മഴയെ തുടർന്ന്​ കനത്ത ഒഴുക്കിൽ കാണാതായ ആളുടെ മൃതദേഹമാണ്​ സംഭവ സ്​ഥലത്ത്​ നിന്ന്​ ഏ​താനും കിലോമീറ്റർ ദു​രെ കണ്ടെടുത്തതെന്ന്​ നജ്​റാൻ സിവിൽ ഡിഫൻസ്​ വക്​താവ്​ കേണൽ അബ്​ദുൽ ഖാലിഖ്​ കഹ്​താനി പറഞ്ഞു.

വാദി നജ്​റാനിൽ ഒരാൾ ഒഴുക്കിൽപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടർന്നാണ്​ തെരച്ചിൽ ആരംഭിച്ചത്​. മൃതദേഹം തുടർ നടപടികൾക്കായി ബന്ധപെട്ട വകുപ്പിന്​ കൈമാറിയതായും അദ്ദേഹം പറഞ്ഞു. മഴയെ തുടർന്ന്​ വാദി നജ്​റാനിൽ കനത്ത ഒഴുക്കാണ്​ ഉണ്ടായത്​. വാഹനത്തിനുള്ളിൽ കുടുങ്ങിയ ചിലരെ സിവിൽ ഡിഫൻസ്​ എത്തുന്നതിന്​ മുമ്പ്​ യുവാക്കളാണ്​ രക്ഷപ്പെടുത്തിയത്​.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.