റെഡ്സീ ക്ലബ് ബാഡ്മിൻറൺ: ഫസലു റഹ്​മാൻ -റിയാസ് സഖ്യം ജേതാക്കൾ

ജിദ്ദ: ഫൈസലിയ സ്പാനിഷ് അക്കാദമി സ്​റ്റേഡിയത്തിൽ നടന്ന റെഡ്സീ ക്ലബ് ബാഡ്മിൻറൻ ഡബിൾസ് ചാമ്പ്യൻഷിപ്പി​​െൻറ ഫൈനൽ മത്സരത്തിൽ എം.പി ഫസലുറഹ്​മാൻ, ഇ.പി റിയാസ് സഖ്യം ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് പാഷ അസ്കർ സഖ്യത്തെ തോൽപിച്ച് ചാമ്പ്യൻമാരായി. ഇരു ടീമുകളും ഇഞ്ചോടിഞ്ച് പൊരുതിയ ആദ്യ സെറ്റ് 22-24ന് നഷ്്ടമായ ശേഷം ഉണർന്നു കളിച്ച ഫസൽ റിയാസ് ജോഡിയുടെ കൃത്യതയാർന്ന റിട്ടേണുകളും ഫസലുവി​​​െൻറ തകർപ്പൻ സ്മാഷുകളുമായി 21-12 എന്ന സ്കോറിന് അനായാസം രണ്ടാമത്തെ സെറ്റും, തുടർന്ന് അതേ സ്കോറിന് എതിരാളികൾക്ക് ഒരു പഴുതും നൽകാതെ മൂന്നാം സെറ്റും നേടി ഗെയിം സ്വന്തമാക്കി. വിജയികൾക്ക് ക്ലബ് മാനേജർ ഷരീഫ് സമ്മാനദാനം നിർവഹിച്ചു. ഷാഫി, സെയ്ഫു എന്നിവർ മത്സരം നിയന്ത്രിച്ചു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.