മക്ക: സൗദി അറേബ്യയിൽ സ്വദേശിവത്കരണത്തിെൻറ ഭാഗമായി തൊഴിൽ നഷ്്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികൾക്ക് പുനരധിവാസം കാര്യക്ഷമമാക്കണമെന്ന് കേന്ദ്ര, കേരള സർക്കാറുകളോട് ജിദ്ദ നവോദയ മക്ക ഏരിയ നവാരിയ യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ഹസ്സൻ കണ്ണൂർ അധ്യക്ഷത വഹിച്ചു. സമ്മേളനം നവോദയ കേന്ദ്ര കമ്മറ്റി അംഗം റഫീഖ് കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. ഷാനിജ് കോഴിക്കോട്, നൗഫൽ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
യൂനിറ്റ് സെക്രട്ടറി ഫ്രാൻസിസ് ചാവറ, റാഷിദ് പട്ടാമ്പി , ശിഹാബുദ്ദീൻ കോഴിക്കോട് എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഭാരവാഹികളായി ബുഷാർ (പ്രസി.), ഫ്രാൻസീസ് ചവറ (സെക്ര.), അൻസാർ ഖാൻ (ട്രഷ.), നൗഫൽ ഈരാറ്റുപേട്ട (ജീവകാരുണ്യം കൺവീനർ), നൗഫൽ മണ്ണാർക്കാട്, മുജീബ് പെരിന്തൽമണ്ണ (ജോ. സെക്ര.), റാഷിദ് പട്ടാമ്പി, അൻസാർ (വൈ. പ്രസി.). മൊയ്തീൻകോയ പുതിയങ്ങാടി, സെക്രട്ടറി അൻവർ ഖാലിദ്, ഷബീർ മേൽമുറി, മുസ്തഫ മമ്പാട് എന്നിവർ സംസാരിച്ചു. ബഷീർ നിലമ്പൂർ, റാഫി മേലാറ്റൂർ എന്നിവർ പാനൽ അവതരിപ്പിച്ചു. ബുഷാർ സ്വാഗതവും, റാഷിദ് പട്ടാമ്പി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.