അഞ്ച് തൊഴിലുകളിൽ സോപാധിക ഇളവ്

റിയാദ്: സൗദിയില്‍ ചൊവ്വാഴ്​ച പ്രാബല്യത്തില്‍ വരുന്ന വാണിജ്യ മേഖലയിലെ സ്വദേശിവത്കരണത്തില്‍ അഞ്ച് തൊഴിലുകള്‍ക്ക് ഇളവ് അനുവദിച്ചു. സ്വദേശിവത്കരണം നടപ്പാക്കുന്നതിന് ഈ നടപടി അനിവാര്യമാണെന്ന വിലയിരുത്തലി​െൻറ അടിസ്ഥാനത്തിലാണ് നിബന്ധനകള്‍ക്ക് വിധേയമായി മന്ത്രാലയം ഇളവ് അനുവദിച്ചത്.

ഇതുപ്രകാരം, സ്വദേശിവത്കരണം നിര്‍ബന്ധമാക്കിയ സ്ഥാപനങ്ങളില്‍ ബ്രാഞ്ച് മാനേജര്‍ തസ്തികയില്‍ ഒരു വര്‍ഷം ഒരു വിദേശിക്ക് ജോലിയില്‍ തുടരാം. പത്ത് സ്വദേശികളുള്ള വാണിജ്യ സ്ഥാപനത്തിലാണ് ഇൗ ഇളവ് ലഭിക്കുക. കൂടാതെ ഒരു വര്‍ഷത്തിനുള്ളിൽ ഇദ്ദേഹം പരിശീലനം നല്‍കി മാനേജര്‍ തസ്തികയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള സ്വദേശിയായ അസിസ്​റ്റൻറ്​ മാനേജറെ സ്ഥാപനത്തില്‍ നിയമിച്ചിരിക്കണം. ഒരു ഷിഫ്റ്റില്‍ ഒരു ബ്രാഞ്ച് മാനേജര്‍ എന്ന് പരിഗണിക്കുമ്പോള്‍ ഒരേ സ്ഥാപനത്തില്‍ ഒന്നിലധികം പേര്‍ക്കും ഇത്തരത്തില്‍ തുടരാവുന്നതാണ്. എന്നാല്‍ ഒരേ സമയം രണ്ട് വിദേശി ബ്രാഞ്ച് മാനേജര്‍മാരെ അനുവദിക്കില്ല.

വാണിജ്യ സ്ഥാപനത്തില്‍ സാധനങ്ങള്‍ കയറ്റിറക്ക്, ശുചീകരണം എന്നിവക്കും വിദേശി ജോലിക്കാരെ തുടരാന്‍ അനുവദിക്കും. അഞ്ച് സ്വദേശികളുള്ള സ്ഥാപനത്തില്‍ ഒരു വിദേശി എന്ന തോതിലാണ് ഇളവ്. എന്നാൽ വന്‍കിട സ്ഥാപനങ്ങളില്‍ ഇത്തരം ജോലിക്കാരുടെ എണ്ണം 20 ശതമാനത്തില്‍ കൂടുതല്‍ ഉണ്ടാവരുതെന്ന് 12 തൊഴില്‍ മേഖലയിലെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നു.

വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിടുന്ന സമയത്ത് സ്ഥാപനത്തി​​െൻറ വില്‍പന ഇതര ജോലികള്‍ക്കും വിദേശികളെ അനുവദിക്കാവുന്നതാണ്. രാവിലെ കട തുറക്കുന്നതിന് മുമ്പും രാത്രി കട അടച്ചതിന് ശേഷവും ചെയ്യാവുന്ന ജോലികളാണ് ഇത്തരത്തില്‍ തുടരുന്ന വിദേശികളെ ഏല്‍പിക്കേണ്ടത്. കട തുറന്നുപ്രവര്‍ത്തിക്കുന്ന സമയത്ത് ഇവര്‍ സേവനത്തില്‍ ഉണ്ടാകരുത്​.

ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കടകളുടെ ടെക്നിഷ്യന്‍മാരും വിദേശികളാവുന്നതിന് നിയമം എതിരല്ല. കണ്ണട കടകളിലെ വിദഗ്ദര്‍ ഇത്തരത്തില്‍ തുടരാവുന്ന വിദേശികളാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

തൊഴില്‍ പരമായ വിദഗ്ധര്‍ അനിവാര്യമായ ചില ജോലികളിലും വിദേശികളെ അനുവദിക്കാവുന്നതാണ്. സൂക്ഷ്മമായ ചില സാങ്കേതിക ജോലികളിലാണ് ഈ ഇളവ്. വാഹദന മെക്കാനിക്ക്, വാച്ച് ടെക്നിഷ്യന്‍, ഇലക്ട്രോണിക് ഉപകരണങ്ങളുടെ മെയിൻറനൻസ്​ ജോലിക്കാര്‍, ബേക്കറി കുക്ക് എന്നിവരാണ് ഇത്തരം ജോലിക്ക് മന്ത്രാലയം നല്‍കിയ ഉദാഹരണങ്ങള്‍. പൊതു നിര്‍ദേശങ്ങള്‍ക്കും നിബന്ധനകള്‍ക്കു വിധേയമായാണ് ഇളവ് അനുവദിക്കുക എന്നും മന്ത്രലയത്തിന്‍െറ മാര്‍ഗരേഖയില്‍ വിശദീകരിക്കുന്നു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.