റിയാദ്: ‘ഗള്‍ഫ് മാധ്യമം’ റിയാദ് ബ്യൂറോ ഇന്‍ ചാര്‍ജും സീനിയര്‍ റിപ്പോര്‍ട്ടറുമായ ഇനാം റഹ്മാന് റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം യാത്രയയപ്പ് നല്‍കി. ‘മാധ്യമ’ത്തില്‍ നിന്ന് മൂന്ന് വര്‍ഷം മുമ്പ് ഡെപ്യൂട്ടേഷനില്‍ സൗദി അറേബ്യയിലത്തെിയ ഇനാം ഒൗദ്യോഗിക കാലാവധി പൂര്‍ത്തിയാക്കിയാണ് മാതൃസ്ഥാപനത്തിലേക്ക് മടങ്ങുന്നത്. ‘ഗള്‍ഫ് മാധ്യമം’ ദമ്മാം, റിയാദ് ബ്യൂറോകളില്‍ പ്രവര്‍ത്തിച്ചു. നേരത്തെ മസ്കത്ത്, ദുബൈ ബ്യൂറോയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയാണ്. 2000ല്‍ മാധ്യമത്തില്‍ ചേര്‍ന്നു.
കോഴിക്കോട്, മലപ്പുറം, ബംഗളുരു യൂനിറ്റുകളിലും ന്യൂഡല്‍ഹി ബ്യൂറോയിലും ജോലി ചെയ്തിട്ടുണ്ട്. യാത്രയയപ്പ് ചടങ്ങില്‍ ഫോറം പ്രസിഡന്‍റ് നാസര്‍ കാരന്തൂര്‍ അധ്യക്ഷത വഹിച്ചു.
മുന്‍ പ്രസിഡന്‍റ് ബഷീര്‍ പാങ്ങോട് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും കോളമിസ്റ്റുമായ എം. റഷീദിന്‍െറ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. ട്രഷറര്‍ റശീദ് ഖാസിമി, ഉബൈദ് എടവണ്ണ, സുലൈമാന്‍ ഊരകം, കെ.സി.എം അബ്ദുല്ല, ജലീല്‍ ആലപ്പുഴ, ഷാജി ലാല്‍, നജിം കൊച്ചുകലുങ്ക് എന്നിവര്‍ സംസാരിച്ചു.
യാസീന്‍ അബ്ദുല്ല കവിത ചൊല്ലി. ആക്ടിങ് ജനറല്‍ സെക്രട്ടറി അക്ബര്‍ വേങ്ങാട്ട് സ്വാഗതവും ചീഫ് കോഓര്‍ഡിനേറ്റര്‍ ഷംനാദ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.