സൗദിയില്‍ പെട്രോള്‍ വില മൂന്ന് മാസംതോറും മാറും

ജിദ്ദ: സൗദിയില്‍ പെട്രോള്‍ വില മൂന്ന് മാസംതോറും മാറും. എണ്ണ വിലയിലെ ചാഞ്ചാട്ടത്തിന് അനുസരിച്ചാകും വില നിശ് ചയിക്കുക. ആഗോള തലത്തിലെ എണ്ണവിലക്കനുസരിച്ചാകും മാറ്റങ്ങള്‍.
ആഗോള വിപണിയില്‍ എണ്ണ വിലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന മാറ്റത്തി​​​െൻറ അടിസ്ഥാനത്തിലാണ് തീരുമാനം.
ഇത് പ്രകാരം ഓരോ മൂന്ന് മാസത്തിലും വില പുനഃപരിശോധനയുണ്ടാകും. വില കൂടുകയോ, കുറയുകയോ ചെയ്യും. വിവിധ രാജ്യങ്ങളില്‍ നിലവിലുള്ള സംവിധാനമാണ് സൗദിയിലും പ്രാബ്യത്തിലാകുന്നത്. യു എസ്, ആസ്ത്രേലിയ, ഇന്ത്യ എന്നിവിടങ്ങളില്‍ ദിനേനയാണ്​ എണ്ണ വില മാറുന്നത്. ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവടങ്ങളില്‍ ആഴ്ചയിലും. യു. എ. ഇ, ഒമാന്‍ രാജ്യങ്ങളില്‍ മാസം തോറുമാണ്​ മാറ്റം. നവംബര്‍ മുതല്‍ എണ്ണ വില തുടര്‍ച്ചയായി മാറി മറിയുന്നുണ്ട്.
ലോകത്തെ പ്രധാന എണ്ണ കയറ്റുമതിരാജ്യമായ സൗദി വിപണിയെ ഈ ചാഞ്ചാട്ടം നേരിട്ട് ബാധിക്കാറുണ്ട്. പുതിയ സാഹചര്യത്തിലുള്ള തീരുമാനം വിപണിക്ക് ഗുണമാകുമായേക്കും എന്നാണ്​ വിലയിരുത്തൽ.

Tags:    
News Summary - Saudi petrol price, Saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.