Posted On
date_range Updated On
date_range അരീക്കോട് സ്വദേശി ജിദ്ദയില്‍ മരിച്ചു
ജിദ്ദ: അരീക്കോട് പൂക്കോട്ടുചോല സ്വദേശി തെങ്ങുംചാലില് ശിഹാബുദ്ദീന് (34) ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു. അബൂഹൂറിലെ താമസ സ്ഥലത്ത് ബുധനാഴ്ച രാവിലെയാണ് ഫുട്ബാള്‍ താരം കൂടിയായ ശിഹാബ് മരണപ്പെട്ടത്. പിതാവ് അബൂബക്കര്‍, മാതാവ് ഫാത്തിമ. ഭാര്യ: ഖമറുന്നീസ, മക്കള്‍: ആദില്‍, ഫാത്തിമ ഇസ്ര. പുതിയ വീടിന്‍െറ ഗൃഹപ്രവേശത്തിനു ശേഷം നാലു മാസം മുമ്പാണ് നാട്ടില്‍നിന്ന് അവധി കഴിഞ്ഞ് തിരിച്ചത്തെിയത്. ജ്യേഷ്ഠന് അഷ്റഫ് ആറു മാസം മുമ്പ്് ഹൃദയാഘാതം മൂലം നാട്ടില്‍ മരിച്ചിരുന്നു. മൃതദേഹം ജിദ്ദയിലെ കിങ് ഫഹദ് ആസ്പത്രിയില്‍. ജിദ്ദയില്‍ മറവു ചെയ്യുമെന്ന് നിയമ നടപടികള്‍ക്ക് നേതൃത്വം നല്കുന്ന കെ.എം.സി.സി പ്രവര്‍ത്തകര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.