ഹൃദയാഘാതം; നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തിയ മലപ്പുറം സ്വദേശി അൽഖോബാറിൽ മരിച്ചു

ദമ്മാം: നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തിയ മലപ്പുറം സ്വദേശി അൽഖോബാറിൽ മരിച്ചു. കൊണ്ടോട്ടി കുഴിമണ്ണ പുളിയക്കോട് ആക്കപറമ്പിൽ സ്വദേശി പുതിയ വളപ്പില്‍ മുഹമ്മദ് ബഷീറാണ് (50) മരിച്ചത്. ഹൃദയഘാതത്തെത്തുടർന്ന് താമസ സ്ഥലത്ത് വെച്ച് ശനിയാഴ്ച ഉച്ചയോടെയാണ് മരണം.

കോവിഡ് പ്രതിസന്ധിമൂലം ഒരു വര്‍ഷമായി സൗദിയിലേക്ക് തിരികെ മടങ്ങാന്‍ കഴിയാതിരുന്ന ബഷീര്‍ ഏപ്രില്‍ പകുതിയോടെ ബഹറൈനിലെത്തി കഴിഞ്ഞ ആഴ്ചയാണ് അല്‍കോബാറില്‍ എത്തിയത്. പിതാവ്: ആലിക്കുട്ടി, മാതാവ്: ഖദീജ, ഭാര്യ: സക്കീന, മക്കൾ: അഷ്ഫാഖ് മുഹമ്മദ്, സിതാര, അശ്മില്‍ മുഹമ്മദ്. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. സ്പോണ്‍സറുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഖബറടക്കം നടത്തുന്നതിന് ഇഖ്ബാല്‍ ആനമങ്ങാടിന്‍റെ നേതൃത്വത്തില്‍ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Tags:    
News Summary - Saudi obit news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.