???? ??????? ??????? ???? ??????? ????????

യമനിൽ വെടിനിർത്തൽ ഒരു മാസത്തേക്ക് നീട്ടിയതായി അറബ് സഖ്യസേന

ജിദ്ദ: യെമനിൽ ഈ മാസം എട്ട് മുതൽ നിലവിൽ വന്ന വെടിനിർത്തൽ ഒരു മാസത്തേക്ക് കൂടി നീട്ടിയതായി അറബ് സഖ്യസേന അറിയിച് ചു. യമൻ സെക്രട്ടറി ജനറലി​െൻറ പ്രത്യേക പ്രതിനിധി മാർട്ടിൻ ഗ്രിഫിസി​െൻറ അഭ്യർഥനക്ക് മറുപടിയായാണ് സഖ്യസേന വക്താ വ് കേണൽ തുർക്കി അൽമാലികി ഇക്കാര്യം അറിയിച്ചത്.

സ്ഥിരമായ വെടിനിർത്തൽ, സാമ്പത്തിക, മാനുഷിക പരിഗണനകൾ വെച്ചുക ൊണ്ടുള്ള കരാറുകൾ, രാഷ്ട്രീയ പ്രക്രിയയുടെ പുനരാരംഭം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നതാ യും യമൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കാനുള്ള നടപടികൾ സഖ്യം പരിഗണിക്കുന്നതായും കോവിഡ് മഹാമാരിയെ ചെറുക്കാനുള്ള പ്രവർത്തനങ്ങളും റമദാൻ മാസവുമെല്ലാം വെടിനിർത്തൽ തീരുമാനത്തിന് കാരണമായതായും അദ്ദേഹം വിശദീകരിച്ചു.

യമനിൽ സമഗ്രവും ശാശ്വതവുമായ വെടിനിർത്തൽ നടപ്പാക്കുന്നതിനും യമൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള ഗൗരവമേറിയ ചർച്ചകളിലൂടെ സമവായത്തിലെത്താനുള്ള അവസരം ഇനിയുമുണ്ടെന്നും സഖ്യം ആവർത്തിച്ചു. യമൻ ജനതക്ക് പൂർണമായും യോജിക്കാവുന്ന നീതിയുക്തവും സമഗ്രവുമായ ഒരു രാഷ്ട്രീയ പരിഹാരമുണ്ടാക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമത്തെ ശക്തമായി പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ മാസം എട്ടിനാണ് അറബ് സഖ്യം രണ്ട് ആഴ്ചത്തേക്ക് യമനിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നത്. യമനിൽ സമാധാനത്തിനായുള്ള സമഗ്രവും ശാശ്വതവുമായ ഉടമ്പടിയിൽ എത്തിച്ചേരാനുള്ള എല്ലാ ശ്രമങ്ങളിലും പങ്കുചേരാനുള്ള അവസരമാണിതെന്ന് അൽമാലികി അന്നുതന്നെ പ്രഖ്യാപിച്ചിരുന്നു. തീരുമാനത്തെ അന്നുതന്നെ എല്ലാ രാജ്യങ്ങളും സ്വാഗതം ചെയ്തിരുന്നു.

സമാധാനത്തിനുള്ള ശ്രമങ്ങൾക്ക് വെടിനിർത്തൽ തുടക്കംകുറിച്ചതായി അന്ന് യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പ്രതികരിച്ചിരുന്നു. രാജ്യവ്യാപകമായി വെടിനിർത്തൽ നടപ്പാക്കൽ, യമൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനും മാനുഷികവും സാമ്പത്തികവുമായ ആത്മവിശ്വാസം വളർത്തുന്നതിനുമുള്ള നടപടികൾ കൈക്കൊള്ളൽ, രാഷ്ട്രീയ പ്രക്രിയ പുനരാരംഭിക്കുന്നതിനുള്ള ചർച്ചകൾ എന്നിവയിലൂടെ മാത്രമേ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കാനും സംഘർഷം അവസാനിപ്പിക്കാനും സാധിക്കൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Tags:    
News Summary - saudi news yemen ceasefire -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.