നാട്ടിൽ നിന്നെത്തിയിട്ട്​ 20 ദിവസം മാത്രം; ആലപ്പുഴ സ്വദേശി സൗദിയിൽ മരിച്ചു

ഹഫർ അൽബാത്വിൻ: നാട്ടിൽ നിന്ന്​ 20 ദിവസം മുമ്പ്​ മാത്രം അവധി കഴിഞ്ഞെത്തിയ മലയാളി സൗദി അറേബ്യയിൽ മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി മച്ചുങ്കൽ വീട്ടിൽ പരേതരായ മുഹമ്മദ് കുഞ്ഞ് - അമ്മീൻബി ദമ്പതികളുടെ മകൻ അബ്​ദുറഹ്​മാൻ (62) ആണ് ഹൃദയാഘാതം മൂലം ഹഫർ അൽബാത്വിനിൽ​ മരിച്ചത്​. ഹഫറിൽ നിന്നും 200 കിലോമീറ്റർ അകലെ സമൂദ എന്ന സ്ഥലത്തെ ഒരു ഹോട്ടലിൽ ജീവനക്കാരനായിരുന്നു ഇദ്ദേഹം.

ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 20 ദിവസം മുമ്പാണ്​ നാട്ടിൽ നിന്ന്​ അവധി കഴിഞ്ഞെത്തിയത്​. ഹഫർ അൽബാത്വിൻ സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കുന്നതിന് നിയമസഹായം നൽകുമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ നൗഷാദ് കൊല്ലം, ഷിനുഖാൻ പന്തളം എന്നിവർ അറിയിച്ചു. ഭാര്യ: ആബിദ ബീവി, മക്കൾ: അൻസില, സഫിയത്ത്, സുമയ്യ, മുഹമ്മദ് അജ്മൽ.

പ്രവാസി സാംസ്ക്കാരിക വേദി ഹഫർ അൽബാത്വിൻ അനുശോചിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.