Posted On
date_range Updated On
date_range പൊന്നാനി സ്വദേശി റിയാദിൽ ഉറക്കത്തിൽ മരിച്ചു
റിയാദ്: മലയാളി റിയാദിൽ ഉറക്കത്തിൽ മരിച്ചു. പൊന്നാനി ബീയം സ്വദേശി പുതിയേടത്ത് സിദ്ദിഖ് (64) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയിൽ ഉറങ്ങാൻ കിടന്ന അദ്ദേഹം ഉറക്കത്തിൽ മരണപ്പെടുകയായിരുന്നു. 25 വർഷത്തിലേറെയായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം റിയാദിൽ സാലിഹ് അബ്ദുല്ല അൽരാജ്ഹി കമ്പനിയിലായിരുന്നു ജോലി. ഭാര്യ: സൈനബ. മക്കൾ: ലുക്മാനുൽ ഹക്കിം, ബെൻസീറ, സൂറ, ഹാജറ. മരണാനന്തര നടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ബഷീർ കോട്ടക്കൽ, റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രവർത്തകൻ ഷംസു പുനലൂർ എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.