ഗൾഫ് മാധ്യമം 'ഹബീബി ഹബീബി'യെ വരവേൽക്കാനൊരുങ്ങി സൗദി മലയാളികൾ

ജിദ്ദ: സൗദി പ്രവാസികൾ ഇതുവരെ കാണാത്ത പുത്തൻ ഒാൺലൈൻ സംഗീത അനുഭവത്തിന്​ ഇനി അഞ്ചു ദിനം മാത്രം. പ്രവാസികളുടെ പ്രഭാതഭേരിയായ ആദ്യ ഇന്ത്യൻ അന്താരാഷ്​ട്ര ദിനപത്രം 'ഗൾഫ്​ മാധ്യമ'മാണ്​ ഒാൺലൈൻ സംഗീത മേളയുടെ സംഘാടകർ. സൗദി അറേബ്യയിൽ ആദ്യമായി സർക്കാർ അംഗീകാരത്തോടെ 'അഹ്‌ലൻ കേരള' എന്ന പേരിൽ മെഗാ ഇന്ത്യൻ ഇവൻറ് സംഘടിപ്പിച്ച്​ ആസ്വാദകരുടെ മനം കവർന്ന ഗൾഫ് മാധ്യമത്തി​െൻറ മറ്റൊരു സംഗീത സംരംഭത്തെ പ്രവാസി മലയാളികൾ ഏറെ ആകാംക്ഷയോടെയാണ്​ കാത്തിരിക്കുന്നത്​.

സൗദിയിലെ മലയാളി സംഗീതാസ്വാദകർക്ക്​ വേണ്ടി തികച്ചും പുതുമയോടെയാണ്​ ഓൺലൈൻ സംഗീത മേള ഒരുക്കുന്നത്​. ജീവിതത്തിലെ മറക്കാനാവാത്ത സൗഹൃദങ്ങളെ ആഘോഷമാക്കാനുള്ള അവസരമാക്കിയാണ്​ 'ഹബീബി ഹബീബി' എന്ന പേരിൽ പരിപാടി ഒരുക്കുന്നത്​. സൗഹൃദവും സംഗീതവും സമന്വയിക്കുന്ന ആഘോഷ വേദിയിൽ സൗദി പ്രവാസികൾ തങ്ങളുടെ സുഹൃത്തുക്കൾക്കായി ഡെഡിക്കേറ്റ് ചെയ്യുന്ന ഗാനങ്ങൾ പ്രശസ്ത ഗായകരായ സിത്താര, കണ്ണൂർ ശരീഫ്, ജാസിം ജമാൽ, അക്ബർ ഖാൻ, ദാന റാസിഖ് എന്നിവർ ആലപിക്കും.

ഇൗ മാസം 16ന് വെള്ളിയാഴ്ച സൗദി സമയം രാത്രി ഏഴ് മുതൽ 10 വരെ 'ഗൾഫ് മാധ്യമ'ത്തി​െൻറ സൗദി ഫേസ്ബുക് പേജിൽ (www.facebook.com/gulfmadhyamamsaudi) ലൈവായി പരിപാടിക്ക്​ അരങ്ങുണരും. സൗദിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ പരിപാടിക്ക് ആശംസകൾ നേർന്നുകൊണ്ട് തങ്ങളുടെ വീഡിയോ സന്ദേശങ്ങൾ അയച്ചുകൊണ്ടിരിക്കുകയാണ്​. സംഗീത പരിപാടിയുടെ മുന്നോടിയായി ജീവിതത്തിലെ മറക്കാനാവാത്ത സൗഹൃദങ്ങളെ കുറിച്ചെഴുതാൻ ഗൾഫ്​ മാധ്യമം പത്രത്തിൽ ഒരുക്കിയ അവസരവും നിരവധി പേരാണ്​ ഇതിനകം മനോഹരമായ കുറിപ്പുകൾ അയച്ച്​ ഉപയോഗപ്പെടുത്തുന്നത്​. നൂറുകണക്കിന്​ കുറിപ്പുകളാണ്​ ഇങ്ങനെ വന്നെത്തിയത്​. പരിപാടിക്ക്​ അഞ്ചു ദിവസം മാത്രം ബാക്കി നിൽക്കേ പ്രവാസി സൗഹൃദങ്ങളുടെ ആഴവും പരപ്പും വ്യക്തമാക്കി കുറിപ്പുകൾ വന്ന്​ കുമിഞ്ഞു കൂടിയിരിക്കുകയാണ്​. കുറഞ്ഞ ദിവസത്തിനുള്ളിൽ പരമാവധി പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ്​ അണിയറ പ്രവർത്തകർ.

ഒരിക്കലും മറക്കാനാവാത്ത, ഹൃദയത്തോട് ചേർത്തുപിടിച്ച തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കളെക്കുറിച്ച്​ തയ്യാറാക്കി അയച്ച വീഡിയോകളും ധാരാളമാണ്​. അതെല്ലാം ഗൾഫ്​ മാധ്യമം ഫേസ്​ബുക്ക്​ പേജിൽ പോസ്​റ്റ്​ ചെയ്യുന്നത്​ തുടരുകയാണ്​. അങ്ങനെ എല്ലാ രീതിയിലും സൗഹൃദവും സംഗീതവും സമന്വയിക്കുന്ന ആദ്യത്തെ ഓൺലൈൻ ദൃശ്യ, സംഗീതാനുഭവത്തെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ്​ സൗദി മലയാളികൾ.

Tags:    
News Summary - Saudi Malayalees ready to welcome Gulf madhyamams Habibi habibi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.