ദമ്മാം ലുലു മാളിൽ ഒരുക്കിയ ഭിന്നശേഷിക്കരെ ആദരിക്കൽ ചടങ്ങ്​

ലോക ഭിന്നശേഷി ദിനം ആചരിച്ച്​ സൗദി ലുലു ഗ്രൂപ്പ്​

ദമ്മാം: ലോക ഭിന്നശേഷി ദിനം ആചരിച്ച്​ സൗദി അറേബ്യയിലെ ലുലു ഗ്രൂപ്പ്​. ദമ്മാമിലെ 'ഇഫാ ചാരിറ്റി'യുമായി സഹകരിച്ച്​ ദമ്മാമിലെ ലുലു മാളിലാണ്​ വേറിട്ട പരിപാടി ഒരുക്കിയത്. പരിധികളെയും പരിമിതികളെയുമെല്ലാം അതിജീവിച്ച് മുന്നോട്ട് നീങ്ങുന്ന ഭിന്നശേഷിക്കാരായ അൻപതോളം പേരെ ചേർത്ത് പിടിച്ച് ഈ ദിനത്തിൽ ലുലു ഗ്രൂപ്പ്​ സ്നേഹാദരങ്ങൾ നൽകി അനുമോദിച്ചു.


ദമ്മാമിലെ ഭിന്നശേഷി ചാരിറ്റബിൾ ട്രസ്​റ്റാണ്​ 'ഇഫാ ചാരിറ്റി'. അവരുമായി കൈകോർത്തായിരുന്നു ഈ വ്യത്യസ്​തമായ സംഗമം ഒരുക്കിയത്​. അൻപതോളം പേരിൽ കുട്ടികളും മുതിർന്നവരും ഉണ്ടായിരുന്നു. ഇവരെ കവാടത്തിൽ വെച്ച്​ തന്നെ പൂക്കൾ നൽകി വര​േവറ്റു.


മാളിലേക്ക് പ്രവേശിച്ച അവരെ മാനേജ്‌മെൻറ്​ നേരിട്ടെത്തി സ്വീകരിച്ചു. മണിക്കൂറുകളോളം ഇതുവരെ ആസ്വദിച്ചിട്ടില്ലാത്ത പുതിയ ലോകത്തി​െൻറ വിസ്മയാനുഭവങ്ങൾ അവർക്ക്​ സമ്മാനിക്കാൻ ആവശ്യമായതെല്ലാം അവിടെ ഒരുക്കിയിരുന്നു.


കുട്ടികളും മുതിർന്നവരുമെല്ലാം പാടിയും കേട്ടും കഥപറഞ്ഞുമെല്ലാം സംഗമം ആസ്വദിച്ചു. തനിച്ചല്ല... കൂടെയുണ്ട് ഒരു സമൂഹം എന്നത് അടിവരയിടുന്നതായിരുന്നു അനുമോദന ചടങ്ങ്​. ഇത്തരത്തിൽ ഒരു പരിപാടി സംഘപ്പിക്കാൻ മുന്നോട്ടു വന്ന ലുലുവിനെ ചാരിറ്റബിൾ ട്രസ്​റ്റ്​ ജനറൽ മാനേജർ റാന തൈബ അഭിനന്ദിച്ചു.


അഭിമാനം തോന്നിയ നിമിഷമെന്ന് ലുലു ഗ്രൂപ്പും പ്രതികരിച്ചു. സഹതാപത്തേക്കാൾ അഭിമാനകരമായ നിലനിൽപ്പാണ്‌ ഓരോ ഭിന്നശേഷിക്കാരും ആഗ്രഹിക്കുന്നതെന്ന്​ അവർ അഭിപ്രായപ്പെട്ടു. മുന്നോട്ടുള്ള പ്രയാണത്തിൽ ആരെയും പിന്നിൽ ഉപേക്ഷിക്കാതെ ഒപ്പം ചേർത്തു പിടിക്കാൻ ഈ ഭിന്ന ശേഷി ദിനവും സംഗമവുമെല്ലാം നമ്മെ ഓർമപ്പെടുത്തുകയാ​െണന്ന്​ വാർത്താക്കുറിപ്പിൽ പറഞ്ഞു.


Tags:    
News Summary - Saudi Lulu Group celebrates World Disability Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.