സൗദിയിൽ പൊതുവിടങ്ങളിൽ തൊഴിലാളികൾ ഒത്തുകൂടരുതെന്ന്​ ആഭ്യന്തരമന്ത്രാലയം

ജിദ്ദ: കോവിഡ്​ സാഹചര്യത്തിൽ തൊഴിലാളികളുടെ ഒത്തുചേരലിനെതിരെ ആഭ്യന്തര വകുപ്പി​​െൻറ മുന്നറിയിപ്പ്​. നിയമം ലംഘിക്കുന്നവർക്കെതിരെ പിഴയും ശിക്ഷയുമുണ്ടാകും. കോവിഡ്​ വ്യാപനത്തിന്​ കാരണമാകുന്ന ഒത്തുചേരലുകൾ ഒഴിവാക്കുന്നതിനുള്ള ചട്ടങ്ങൾക്ക്​ സൗദി ആഭ്യന്തര മന്ത്രി ഇൗ മാസം ഏഴിനാണ്​ അംഗീകാരം  നൽകിയത്​. 

നിയലംഘകർക്ക്​ ​പിഴയടക്കമുള്ള ശിക്ഷാനടപടികളാണ്​ അന്ന്​ പുറത്തുവിട്ട വിജ്ഞാപനത്തിൽ പറഞ്ഞിരുന്നത്​. തൊഴിലാളികളുടെ ഒത്തുചേരലിനും നിരോധനമുണ്ട്​. ഇത്​ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ ആഭ്യന്തര വകുപ്പ്​ പുറത്തുവിട്ടു​. തൊഴിലാളികൾ താമസിക്കുന്ന സ്​ഥലമൊഴികെ മറ്റ്​ താമസ സ്​ഥലങ്ങളിലോ നിർമാണത്തിലിരിക്കുന്ന വീടുകൾക്കുള്ളിലോ കെട്ടിടങ്ങൾക്കുള്ളിലോ ഇസ്​തിറാഹയിലോ ഫാമുകളിലോ ഒത്തുചേരൽ​ ശിക്ഷാർഹമാണ്​. 

നിയമം ഘംഘിച്ചാൽ തൊഴിലാളികളുടെ ഉത്തരവാദിത്വമുള്ള സ്​ഥാപനങ്ങൾക്ക്​ 50,000 റിയാൽ പിഴയുണ്ടാകും. നിയമലംഘനം ആവർത്തിച്ചാൽ ശിക്ഷ ഒരു ലക്ഷം റിയാൽ  വരെയാകും. നിയമലംഘനം മൂന്നാംതവണയും ആവർത്തിച്ചാൽ ഉത്തരവാദപ്പെട്ട ആളുകളെ ​പ്രൊസിക്യൂഷന്​ മുമ്പാ​കെ ഹാജരാക്കും. സ്​ഥാപനം സ്വകാര്യ മേഖലക്ക്​ കീഴിലുള്ളതാണെങ്കിൽ മൂന്ന്​ മാസത്തേക്ക്​ അടച്ചുപൂട്ടും. 

നിയമലംഘനം ആവർത്തിച്ചാൽ അടച്ചുപൂട്ടൽ ആറ്​ മാസംവരെ നീളും. വിദേശിയാണെങ്കിൽ ശിക്ഷാ നടപടികൾക്ക്​ ശേഷം നാടുകടത്തുകയും രാജ്യത്തേക്ക്​ പുന:പ്രവേശിക്കുന്നതിന്​ ആജീവനാന്ത വിലക്കേർപ്പെടുത്തുകയും ചെയ്യും. ഏതെങ്കിലും സ്​ഥലങ്ങളിൽ തൊഴിലാളികൾ സംഗമിക്കുന്നത്​ ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം ഉടൻ അറിയിക്കണമെന്ന്​ ജനങ്ങളോട്​ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്​​. മക്ക ഒഴികെയുള്ള മേഖലകളിൽ 999 എന്ന നമ്പറിലും മക്ക മേഖലയിൽ 911 നമ്പറിലും ബന്ധപ്പെടാവുന്നതാണെന്നും അറിയിപ്പിൽ പറഞ്ഞു.

Tags:    
News Summary - saudi locdown -gulf updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.