സൽമാൻ രാജാവ് ചൈനീസ് പ്രസിഡൻറുമായി സംസാരിച്ചു

റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവ് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങുമായുമായി സംസാരിച്ചു. ടെലിഫോണിലൂടെ നടത്തിയ സംഭാഷണത്തിനിടയിൽ കോവിഡ് 19 പ്രതിരോധിക്കാൻ നടത്തുന്ന ശ്രമങ്ങൾ ചർച്ച ചെയ്തു. മഹാമാരിയെ നേരിടാൻ ചൈന നടത്തിയ ശ്രമങ്ങളെയും വിജയത്തെയും സൽമാൻ രാജാവ് പ്രശംസിച്ചു.

പ്രതിസന്ധിയെ നേരിടുന്നതിൽ ചൈനയിലെ ആരോഗ്യ സ്ഥാപനങ്ങൾക്ക് ലഭിച്ച അനുഭവങ്ങൾ, പകർച്ചവ്യാധിയെ ചെറുക്കുന്നതിൽ ചൈനയുടെ പരിചയങ്ങൾ പ്രയോജപ്പെടുത്തൽ തുടങ്ങിയവ സൽമാൻ രാജാവ് എടുത്തുപറഞ്ഞു. അതേസമയം, ഇരുരാജ്യങ്ങൾക്കിടയിലെ ആഴത്തിലുള്ള ബന്ധങ്ങളെ ചൈനീസ് പ്രസിഡൻറ് പ്രശംസിച്ചു.

പ്രതിസന്ധിയുടെ തുടക്കത്തിൽ ചൈനക്ക് നൽകിയ സഹായത്തെയും പ്രശംസിച്ചു. സാധ്യമായ വിധത്തിൽ സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് കോവിഡ് മഹാമാരിയെ നിർമാർജനം ചെയ്യാൻ വേണ്ട സഹായമുണ്ടാകുമെന്നും ചൈനീസ് പ്രസിഡൻറ് പറഞ്ഞു. ജി20 രാജ്യങ്ങളുടെ നേതൃപദവി അലങ്കരിക്കുന്ന സൗദി അറേബ്യ നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങൾക്കും വ്യാഴാഴ്ച നടന്ന അസാധാരണ ഉച്ചകോടിയുടെ വിജയത്തിനും ചൈനീസ് പ്രസിഡൻറ് അഭിനന്ദനം അറിയിച്ചു.

Tags:    
News Summary - saudi king apprciated chines president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.