സൗദി ഇന്ത്യൻ ഹെൽത്ത്കെയർ ഫോറം ഭാരവാഹികൾ ഇന്ത്യൻ ഹജ്ജ് മിഷന് മരുന്നുകൾ കൈമാറിയപ്പോൾ
Posted On
date_range Updated On
date_range സൗദി ഇന്ത്യൻ ഹെൽത്ത്കെയർ ഫോറം മരുന്നുകൾ കൈമാറി
ജിദ്ദ: സൗദി ഇന്ത്യൻ ഹെൽത്ത്കെയർ ഫോറം (എസ്.ഐ.എച്ച്.എഫ്) ഇന്ത്യൻ ഹാജിമാർക്ക് അടിയന്തരമായി ഉപയോഗിക്കേണ്ട മരുന്നുകൾ ഇന്ത്യൻ ഹജ്ജ് മിഷന് കൈമാറി. ഇന്ത്യൻ ഡെപ്യൂട്ടി കോൺസൽ ജനറലും ഹജ്ജ് കോൺസലുമായ വൈ. സാബിർ, വെൽഫെയർ അസിസ്റ്റന്റ് അത്തർ മഹ്മൂദ് എന്നിവർ എസ്.ഐ.എച്ച്.എഫ് ഭാരവാഹികളിൽ നിന്ന് മരുന്നുകൾ ഏറ്റുവാങ്ങി. എസ്.ഐ.എച്ച്.എഫ് ഭാരവാഹികളായ ഡോ. ഫഹീം റഹ്മാൻ (ജോ. സെക്ര.) മുഹമ്മദ് ഷമീം നരിക്കുനി (എക്സി. അംഗം), സഹദ്, സീതി (അൽഅബീർ ഗ്രൂപ്) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.