അപൂര്‍വ ഇനം കുതിരക്ക് രക്തം മാറ്റിവെച്ചു

റിയാദ്: അപൂര്‍വ ഇനം അറബിക്കുതിരക്ക് റിയാദിലെ കിങ് ഫൈസല്‍ മെഡിക്കല്‍ യൂനിവേഴ്സിറ്റിയില്‍ രക്തം മാറ്റിവെച്ചു. വിവിധ രോഗങ്ങളാല്‍ ചുവന്ന രക്താണുക്കള്‍ കുറഞ്ഞ് ജീവന്‍ അപകടത്തിലാകുന്ന ഘട്ടത്തിലാണ് കുതിരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 
ഗര്‍ഭപാത്രത്തില്‍ വളര്‍ന്ന ട്യൂമര്‍ നീക്കാനുള്ള ചികിത്സയും പ്രത്യേകം നടക്കുന്നുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ഇനത്തില്‍ പെട്ട കുതിരയുടെ ചികിത്സ ഏറെ ശ്രദ്ധയോടെയാണ് പുരോഗമിക്കുന്നത്.
ചുവന്ന രക്താണുക്കളുടെ കുറവ് ശ്രദ്ധയില്‍പെട്ടതോടെ അതീവ സങ്കീര്‍ണവും അപൂര്‍വവുമായ നടപടിക്ക് തീരുമാനിക്കുകയായിരുന്നുവെന്ന് കിങ് ഫൈസല്‍ സര്‍വകലാശാലയിലെ വെറ്ററിനറി മെഡിസിന്‍ അസോസിയേറ്റ് പ്രഫസര്‍ തുര്‍ക്കി ശവാഫ് വ്യക്തമാക്കി. ശരാശരി വലിപ്പമുള്ള ഒരു കുതിരക്ക് 40 ലിറ്റര്‍ രക്തമാകും ഉണ്ടാകുക. ഇതിന് യോജ്യമായ രക്തം കണ്ടത്തെുകയെന്നതും മാറ്റിവെക്കല്‍ നടത്തുകയെന്നതും ശ്രമകരമാണ്. 

Tags:    
News Summary - saudi Horse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.