15 ലക്ഷത്തിലധികം തീർഥാടകരെത്തി; കൂടുതൽ പേർ ഇന്തോനേഷ്യയിൽ നിന്ന്​

ജിദ്ദ: 15 ലക്ഷത്തിലധികം വിദേശ തീർഥാടകർ പുണ്യഭൂമിയിലെത്തിയതായി മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ പറഞ്ഞു. ഹജ്ജി​​​​​െൻറ ഒരുക്കങ്ങൾ പരിശോധിക്കാൻ പുണ്യസ്​ഥലങ്ങൾ സന്ദർശിക്കുന്നതിനിടെ മുസ്​ദലിഫയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.​  ഏറ്റവും കൂടുതൽ തീർഥാടകർ ഇന്തോനേഷ്യയിൽ നിന്നാണ്​.  

തൊട്ടടുത്ത സ്​ഥാനത്ത്​ പാക്കിസ്​ഥാൻ, ഇന്ത്യ, ബംഗ്ലാദേശ്​, തുർക്കി, ഇറാൻ എന്നീ രാജ്യങ്ങളാണ്​​. ആഭ്യന്തര തീർഥാടകർക്കായി 2,24,655 ഹജ്ജ്​ അനുമതി പത്രങ്ങൾ നൽകിയിട്ടുണ്ട്​. 87 വ്യാജ ഹജ്ജ്​ സ്​ഥാപനങ്ങൾ പിടിയിലായിട്ടുണ്ട്​. ഹജ്ജ്​ അനുമതി പത്രമില്ലാത്തവരെ കൊണ്ടുവന്ന 2760 വാഹനങ്ങൾ പിടികൂടി. ഹജ്ജ്​ നിയമങ്ങളും നിർദേശങ്ങളും ലംഘിച്ചവരുടെ എണ്ണം ഇതുവരെ 3,55000 ആയി​. 1,50000 ത്തിലധികം വാഹനങ്ങൾ തിരിച്ചയച്ചതായും  ഗവർണർ പറഞ്ഞു. മക്കയുടെയും പുണ്യസ്​ഥലങ്ങളുടെയും വികസനത്തിന്​ വലിയ പ്രാധാന്യമാണ്  സൗദി ഭരണകൂടം നൽകുന്നത്​. അതി​​​​​െൻറ ഭാഗമാണ്​ മക്ക  റോയൽ കമീഷൻ രൂപവത്​കരണം. റോയൽ കമീഷൻ രൂപവത്​കരണത്തി​​​​​െൻറ ഫലങ്ങൾ അടുത്തുതന്നെ കാണാം.  

പത്ത്​ വർഷത്തിനുള്ളിൽ മക്ക ലോകത്തെ ഏറ്റവും മികച്ച സ്​​മാർട്ട്​ സിറ്റികളിലൊന്നാകുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്​ മറുപടിയായി അദ്ദേഹം പറഞ്ഞു. അറഫയിൽ ഒരുക്കിയ ആംഡ്​ ഫോഴ്​സ്​ ആശുപത്രി, മക്ക വികസന അതോറിറ്റിയും ധനകാര്യ വകുപ്പും പുണ്യസ്​ഥലങ്ങളിൽ നടപ്പിലാക്കിയ വിവിധ പദ്ധതികൾ, മുനിസിപ്പാലിറ്റിക്ക്​ കീഴിലൊരുക്കിയ സേവന സ​​​​െൻററുകൾ  ഗവർണർ സന്ദർശിച്ചു.

Tags:    
News Summary - saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.