ത്വാഇഫ്: സൂഖ് ഉക്കാദ് മേളയിലേക്ക് പ്രവേശനത്തിന് ഫീസ് നിശ്ചയിച്ചു. ആദ്യമായാണ് മേള കാണാനെത്തുന്നവർക്ക് പ്രവേശന ഫീസ് ഏർപ്പെടുത്തുന്നത്. 10 റിയാൽ മുതൽ 75 വരെയാണ് ഫീസ്. 75 റിയാൽ ഫീസ് നൽകുന്നവർക്ക് കാർ പാർക്കിങ്, വി.െഎ.പി ഗേറ്റിൽ സ്വീകരണം, വിനോദ പരിപാടികൾ കാണാനുള്ള രണ്ട് ടിക്കറ്റ്, മേളയുടെ അവസാനത്തിൽ നറുക്കെടുക്കുന്ന സമ്മാന പദ്ധതിയിൽ ചേരാൻ അവസരം എന്നിങ്ങനെയുള്ള വിവിധ സേവനങ്ങൾ ലഭിക്കും.
10 റിയാൽ ടിക്കറ്റ് എടുക്കുന്നവർക്ക് സൂഖ് ഉക്കാദിലേക്ക് പ്രവേശിക്കുകയും മേള ചുറ്റികാണുകയും ചെയ്യാം. ഉദ്ഘാടന ദിവസം പ്രത്യേക ക്ഷണിതാക്കൾക്ക് മാത്രമായിരിക്കും സൂഖിനകത്തേക്ക് പ്രവേശനമെന്ന് ടൂറിസം വകുപ്പ് ഒാഫീസ് വ്യക്തമാക്കി. പൊതു ജനങ്ങൾക്ക് പ്രവേശനം തൊട്ടടുത്ത ദിവസമായിരിക്കും. 12ാമത് സൂഖ് ഉക്കാദ് മേളക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും ടൂറിസം വകുപ്പ് വ്യക്തമാക്കി. ഇൗ മാസം 27 നാണ് മേള ആരംഭിക്കുന്നത്. ജൂലൈ 13 വരെ നീണ്ട് നിൽക്കുന്ന മേളയിൽ 150 ഒാളം സാംസ്കാരിക, പൈതൃക പരിപാടികളും വിവിധ പ്രദർശനങ്ങളുമുണ്ടാകും.
അതേ സമയം, സൂഖ് ഉക്കാദ് മേളയുടെ പ്രചരണാർഥം രാജ്യത്തെ വിവിധ മേഖലകളിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ടൂറിസം വകുപ്പ് ഒാഫീസുകൾക്ക് കീഴിലാണ് വിത്യസ്ഥ സാംസ്കാരിക വിനോദ പൈതൃക പരിപാടികൾ ആരംഭിച്ചിരിക്കുന്നത്. അൽബാഹ മേഖലയിലെ ഖർയത്ത് ദിൽ ൈഎനിൽ ആരംഭിച്ച പരിപാടിയിൽ മഖ്വ മേഖല ഗവർണർ ഡോ. ഫൈആൻ അൽഉെെതബി, അൽബാഹ മേഖല ടൂറിസം ഒാഫീസ് മേധാവി സാഹിർ മുഹമ്മദ് അൽശഹ്രി തുടങ്ങിയവർ സംബന്ധിച്ചു. ഒട്ടക കഫില, പരമ്പരാഗത നൃത്തങ്ങൾ, കരകൗശല വസ്തുക്കളുടെയും നാടൻ ഭക്ഷണങ്ങളുടെ പ്രദർശനം തുടങ്ങിയവ വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയത്. ഒരോ ദിവസവും മേഖലയിലെ വിവിധ പൈതൃക ഗ്രാമങ്ങളിൽ പ്രചരണ പരിപാടി നടത്താനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.