മക്ക: ഹറമിലും അങ്കണങ്ങളിലും സുഗന്ധംപൂശാനുള്ള കാമ്പയിൻ ആരംഭിച്ചു. കാമ്പയിനിെൻറ ഉദ്ഘാടനം മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നിർവഹിച്ചു. ഹറമിെൻറ വിശുദ്ധി നിലനിർത്തുന്നതിെൻറ ഭാഗമായാണിത്.
റമദാനിൽ തിരക്കേറുന്നതോടെ ഹറമിെൻറ വിവിധ ഭാഗങ്ങളിൽ മുഴുസമയം സുഗന്ധം പൂശുന്നതിനും ബുഖൂർ പുകയ്ക്കുന്നതിനും പ്രത്യേകം ആളുകളെ നിയോഗിച്ചിട്ടുണ്ട്. സുഗന്ധം പുകയ്ക്കാനുള്ള 60 ഒാളം ഉപകരണങ്ങളും ഒരു മാസത്തേക്കാവശ്യമായ 60 കിലോ മുന്തിയ ഇനം ബുഖൂറും ഒരുക്കിക്കഴിഞ്ഞു.
ഹസ്റുൽ അസവദ്, മുൽതസം എന്നിവിടങ്ങളിൽ ദിവസവും അഞ്ച് നേരം പുരട്ടാനാവശ്യമായ ഉൗദ് എണ്ണയും ഒരുക്കിയിട്ടുണ്ട്.
ഹറമിൽ സുഗന്ധം പൂശുന്നതിനും ബൂഖുർ പുകയ്ക്കുന്നതിന് പ്രത്യേക യൂനിറ്റ് ഇരുഹറം കാര്യാലയത്തിനു കീഴിലുണ്ടെന്ന് മസ്ജിദുൽ ഹറാം മസ്ജിദുന്നബവി കാര്യാലയ മേധാവി പറഞ്ഞു. സാധാരണ ദിവസങ്ങളിൽ ഹറമും കഅ്ബയും മികച്ച സുഗന്ധങ്ങൾ പൂശാറുണ്ടെങ്കിലും റമദാനിൽ ഇതു കൂടുതലായി ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.