?????????? ?????????? ????????? ???????? ???????????? ????????

ഇലക്ട്രിക് കോണിയില്‍ കുടുങ്ങിയ കുട്ടിയെ രക്ഷിച്ചയാളെ ആദരിച്ചു

ഹാഇല്‍: ഇലക്ട്രിക് കോണിയില്‍ കുടുങ്ങിയ കുട്ടിയെ രക്ഷിച്ച ഖാലിദ് അസ്സുവൈദി എന്ന സ്വദേശി യുവാവിനെ സിവില്‍ ഡിഫന്‍സ് ആദരിച്ചു. ഹാഇലിലെ ഷോപ്പിങ് മാളില്‍ ഇലക്ട്രിക് കോണിയില്‍ കുടുങ്ങിയ കുട്ടിയെ യുവാവ് പെട്ടെന്ന് ഇടപെട്ട് രക്ഷിക്കുകയായിരുന്നു. ധീരവും മനുഷ്യത്വപരവുമായിരുന്നു ഖാലിദി​​െൻറ ഇടപെടലെന്ന് സിവില്‍ ഡിഫന്‍സ് മേധാവി മേജര്‍ ജനറല്‍ നാസിര്‍ അന്നഹാരി പറഞ്ഞു. ഹാഇല്‍ മേഖല ഗവര്‍ണറുടെ പ്രത്യേക നന്ദിയും യുവാവിനെ അറിയിക്കുകയുണ്ടായി.   പൗരന്‍ സമൂഹത്തോടും രാജ്യത്തോടും ചെ​േയ്യണ്ട ലളിതമായ സേവനം മാത്രമാണ് താന്‍ ചെയ്തതെന്ന് ഖാലിദ് പ്രതികരിച്ചു.
Tags:    
News Summary - saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.