റിയാദ്: സൗദി മതകാര്യ വകുപ്പ് ഇസ്ലാമിക കാര്യമന്ത്രാലയത്തില്‍ ലയിപ്പിക്കുന്ന കാര്യം ശൂറ കൗണ്‍സിലിെൻറ തിങ്കളാഴ്ചത്തെ യോഗത്തിൽ വോട്ടിനിടും. മതകാര്യ വകുപ്പിെൻറ ഏക വര്‍ഷ റിപ്പോര്‍ട്ട് വിലയിരുത്തുന്നതിെൻറ ഭാഗമായി ശൂറയിലെ ഇസ്ലാമിക കാര്യ ഉപസമിതിയാണ് 52ാമത് സാധാരണ യോഗത്തില്‍ വിഷയം അവതരിപ്പിക്കുക. നിലവില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന മതകാര്യ വകുപ്പ് ഇസ്ലാമിക കാര്യ മന്ത്രാലയത്തില്‍ ലയിപ്പിക്കുന്നതിനെക്കുറിച്ച് വോട്ടിങും തിങ്കളാഴ്ച നടക്കും.
‘നന്മ കല്പിക്കുക, തിന്മ വിലക്കുക’ എന്ന തലക്കെട്ടില്‍ പ്രവര്‍ത്തിക്കുന്ന മതകാര്യ വകുപ്പ് പ്രേത്യക സ്വതന്ത്ര വകുപ്പായി നിലനില്‍ക്കേണ്ടതില്ല എന്ന ശിപാര്‍ശയാണ് ശൂറയില്‍ വന്നിട്ടുള്ളത്. രാജ്യത്തെ സുരക്ഷാനിയന്ത്രണം പൊലീസിെൻറ ഉത്തരവാദിത്തമാണെന്നതിനാല്‍ ഇതിനായി മതകാര്യ വകുപ്പ് നിലകൊള്ളേണ്ടതില്ലെന്നതാണ് ഉപസമിതിയുടെ അഭിപ്രായം. കൂടാതെ പ്രവാചക ചര്യയിലോ ഇസ്ലാമിക ചരിത്രത്തിലോ നന്മ കല്പിക്കാനും തിന്മ വിലക്കാനും പ്രത്യേക വകുപ്പ് പ്രവര്‍ത്തിച്ചതായും കാണാനാവില്ല. ഈ സാഹചര്യത്തില്‍ മതകാര്യ വകുപ്പിെൻറജോലി ഇസ്ലാമിക ബോധവത്കരണവും പ്രബോധന, പ്രചാരണ പ്രവര്‍ത്തനവുമായിരിക്കും.
ഇതാവട്ടെ ഇസ്ലാമിക കാര്യ മന്ത്രാലയത്തിെൻറ പരിധിയില്‍ വരുന്നതാണ് എന്നതിനാല്‍ മതകാര്യ വകുപ്പിനെ ബന്ധപ്പെട്ട മന്ത്രാലയത്തില്‍ ലയിപ്പിക്കണമെന്ന ആവശ്യമാണ് ഉപസമിതിയില്‍ നിന്ന് ഉയര്‍ന്നിട്ടുള്ളത്. എന്നാല്‍ മതകാര്യ വകുപ്പിെൻറ ഏകവര്‍ഷ റിപ്പോര്‍ട്ടിന് ശേഷം നടക്കുന്ന ചര്‍ച്ചക്കൊടുവില്‍ വോട്ടിങിന് ശേഷമാണ് വിഷയത്തില്‍ ശൂറ അന്തിമ തീരുമാനത്തിലെത്തുക. ശൂറയുടെ തീരുമാനത്തിന് സൗദി മന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിക്കുന്നതോടെയാണ് നിയമം പ്രാബല്യത്തില്‍ വരിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.