സ്വദേശികളെ പിരിച്ചുവിട്ട സ്ഥാപനത്തിനെതിരെ നടപടി  

റിയാദ്: സ്വദേശികളെ പിരിച്ചുവിട്ട സ്വകാര്യ സ്ഥാപനത്തി​നെതിരെ തൊഴില്‍ മന്ത്രാലയം നടപടി സ്വീകരിച്ചു. സ്​ഥാപനത്തിനെതിരെ ഇലക്ട്രോണിക് സേവനം നിര്‍ത്തിവെച്ചതുള്‍പ്പെടെ നടപടി സ്വീകരിച്ചതായി ഒൗദ്യോഗിക വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു. ടെലി കമ്യൂണിക്കേഷന്‍ രംഗത്തെ സ്ഥാപനത്തില്‍ നിന്ന് സ്വദേശികളെ കൂട്ടത്തോടെ പിരിച്ചുവിട്ടതായി സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തി​​െൻറ നടപടി.  സൗദി തൊഴില്‍ നിയമത്തിലെ 77ാം അനുഛേദത്തി​​െൻറ ദുരുപയോഗമായാണ് മന്ത്രാലയം ഇതിനെ വിശേഷിപ്പിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. 

പ്രമുഖ ടെലികമ്യൂണിക്കേഷന്‍ കമ്പനിയുടെ പബ്ളിക് റിലേഷന്‍ ജോലികള്‍ കരാറെടുത്ത കമ്പനിയാണ് സ്വദേശികളെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. ഇൗ വിഭാഗത്തിൽ   സേവനം ആവശ്യമില്ലെന്നതിനാല്‍ ജോലിയില്‍ തുടരേണ്ടതില്ല എന്നാണ് കാരണം കാണിച്ചിരുന്നത്. അതേസമയം തൊഴില്‍ നിയമത്തിലെ 77ാം അനുഛേദം ഭേദഗതി ചെയ്യണമെന്ന് സൗദി ശൂറ കൗണ്‍സില്‍ അഭ്യര്‍ഥിച്ചതനുസരിച്ച്  മന്ത്രാലയം ഇതിനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. സ്വദേശികളെ കൂട്ടത്തോടെ പിരിച്ചുവിടുന്ന സാഹചര്യം ഒഴിവാക്കുക, സ്വദേശിവത്കരണത്തിന് തടസ്സമായി നില്‍ക്കുന്ന അനുഛേദം ഭേദഗതി ചെയ്യുക എന്നിവയാണ് ശൂറ കൗണ്‍സില്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍.

Tags:    
News Summary - saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.