ബുറൈദ: പഴയ കാറുകളുടെ പ്രദർശനം ബുറൈദയിൽ തുടങ്ങി. മദീനത്തുൽ തൂമൂറിൽ (മർകസ് നഖ്ല) ഒരുക്കിയ പ്രദർശനം പ്രവിശ്യാ ഗവർണർ ഡോ. ഫൈസൽ ബിൻ മിശ്അൽ ബിൻ സഉൗദ് ഉദ്ഘാടനം ചെയ്തു.
തുടർച്ചയായി മൂന്നാം വർഷമാണ് ബുറൈദയിൽ പഴയ കാറുകള ുടെ പ്രദർശനം സംഘടിപ്പിക്കുന്നത്. ‘ക്ലാസിക് ഖസീം മൂന്ന്’ എന്ന് പേരിട്ട പ്രദർശനം ഖസീം പ്രവിശ്യ ടൂറിസം വികസന കൗൺസിലാണ് സംഘടിപ്പിക്കുന്നത്.
രാജ്യത്തിെൻറ വിവിധ മേഖലകളിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള 600ലേറെ ക്ലാസിക്കൽ വാഹനങ്ങൾ പ്രദർശനത്തിനുണ്ട്. വാഹനങ്ങൾ ലേലം ചെയ്തു വിൽക്കാൻ പ്രത്യേക സ്ഥലവും ഒരുക്കിയിട്ടുണ്ട്. 25ഒാളം വിവിധ പരിപാടികളും സമ്മാനപദ്ധതികളും ഗാർഹികോൽപന്ന പ്രദർശനവും തട്ടുകടകളും ഒരുക്കിയിട്ടുണ്ട്. പ്രവിശ്യാ ഗവർണറേറ്റ് അണ്ടർ സെക്രട്ടറി േഡാ. അബ്ദുറഹ്മാൻ വിസാൻ, മേയർ എൻജി. മുഹമ്മദ് അൽമജ്ലി തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.