ദമ്മാം : പ്രവാസി ഫുട്‍ബോൾ ക്ലബുകളുടെ കൂട്ടായ്മയായ ദമ്മാം ഇന്ത്യൻഫുട്‍ബോൾ അസോസിയേഷൻ (ഡിഫ) മെഗാ സെവൻസ് ഫുട്‍ബോ ൾ മേളയുടെ കലാശപ്പോരാട്ടത്തിന് വെള്ളിയാഴ്ച്ച സൈഹാത്തിലെ ഇസെഡ് ഫൈവ് സ്റ്റേഡിയം വേദിയാകും. വൈകിട്ട് 7 മണിക്ക് നടക്കുന്ന കലാശപ്പോരാട്ടത്തിൽ എമ്പയർ റെസ്റ്റാറന്റ് ഇ എം എഫ് റാക്കയും ദാറുസിഹ യൂത്ത് ക്ലബ്ബും തമ്മിലാണ് മാറ്റുരക്കുക.
മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള ലൂസേഴ്‌സ് ഫൈനലും ഇന്ന് നടക്കും. ഗൾഫ്‌കോ യു. എഫ്.സിയും സുഡാൾ എഫ്.സിയും തമ്മിലാണ് ലൂസേഴ്‌സ് ഫൈനലിൽ മാറ്റുരക്കുക. പ്രമുഖ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ സ്റ്റേഡിയത്തിൽ ഒരുക്കുന്ന വേദിയിൽ അരങ്ങേറും.
പ്രമുഖ വ്യവസായി ഡോ. സിദ്ദീഖ് അഹ് മദ് (സി.എം.ഡി -ഇറാം ഗ്രൂപ്പ്) മുഖ്യാഥിതിയായിരിക്കും. ദമ്മാമാലെ സാമൂഹിക സാംസ്ക്കാരിക കായിക രംഗത്തുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുമെന്ന് ടൂർണമെന്റ് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.