ഹ്രസ്വ സന്ദർശനത്തിന്​ ഇന്ത്യയിലെത്തിയ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനെ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്​മണ്യം ജയ്​ശങ്കർ സ്വീകരിച്ചപ്പോൾ

സൗദി വിദേശകാര്യമന്ത്രി ഇന്ത്യയിൽ

ജിദ്ദ: ഹ്രസ്വ സന്ദർശനത്തിന്​ ഇന്ത്യയിലെത്തിയ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്​മണ്യം ജയ്​ശങ്കറുമായി കുടിക്കാഴ്​ച നടത്തി. ന്യൂഡൽഹിയി​​ലെ ഒൗദ്യോഗിക കൂടിക്കാഴ്​ചക്കിടയിൽ ഇരുരാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ചരിത്രപരവും ദൃഢവുമായ ബന്ധങ്ങൾ ഇരുവരും അവലോകനം ചെയ്​തെന്ന്​ സൗദി പ്രസ്​ ഏജൻസി റിപ്പോർട്ട്​ ചെയ്​തു.

കൂടാതെ പൊതു താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങളിൽ സംയുക്ത പ്രവർത്തനവും ഉഭയകക്ഷി ഏകോപനവും അന്താരാഷ്​ട്ര സമാധാനവും സുരക്ഷയും വർധിപ്പിക്കുന്ന കാര്യങ്ങളും ​കോവിഡിനെ ചെറുക്കുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും ശ്രമങ്ങളും ചർച്ച ചെയ്​തു. കോവിഡ്​ പ്രതിസന്ധി നേരിടാൻ വൈദ്യസഹായം നൽകി ഇന്ത്യക്കൊപ്പം നിന്ന സൗദി അറേബ്യയുടെ നിലപാടിനെ ഇന്ത്യൻ വിദേശകാര്യ മന്ത്രി പ്രശംസിച്ചു.


സൗദിയുടെയും ഇന്ത്യയുടെയും രാഷ്​ട്രീയ സാമ്പത്തിക മേഖലകളിലെ സഹകരണം വർധിപ്പിക്കുക, പരസ്പര നിക്ഷേപത്തി​െൻറ തോത്​ കൂട്ടുക, സൗദിയുടെ സമഗ്ര വികസന പരിവർത്തന പദ്ധതിയായ 'വിഷൻ 2030'​െൻറ വെളിച്ചത്തിൽ രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം ഏകീകരിക്കുക തുടങ്ങിയ കാര്യങ്ങളും ഇരു വിദേശകാര്യ മന്ത്രിമാരും ചർച്ച ചെയ്​തതായും സൗദി പ്രസ്​ ഏജൻസി റിപ്പോർട്ടിൽ പറഞ്ഞു.

പ്രകൃതിയെ സംരക്ഷിക്കാൻ അന്താരാഷ്​ട്ര തലത്തിൽ സൗദി നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ പ്രഖ്യാപിച്ച 'ഗ്രീൻ സൗദി അറേബ്യ', 'ഗ്രീൻ മിഡിൽ ഈസ്​റ്റ്​' സംരംഭങ്ങളെക്കുറിച്ചും സൗദി വിദേശകാര്യ മന്ത്രി വിശദീകരിച്ചു. ഇന്ത്യയിലെ സൗദി അംബാസഡർ ഡോ. സഉൗദ്​ ബിൻ മുഹമ്മദ് അൽസാത്വി, സൗദി വിദേശകാര്യ മന്ത്രി ഒാഫീസ്​ മേധാവി അബ്​ദുറഹ്​മാൻ അൽദൗദ്​ തുടങ്ങിയവർ കൂടിക്കാഴ്​ചയിൽ സംബന്ധിച്ചു.

Tags:    
News Summary - Saudi External Affairs Minister in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.