സൗദി ഇലക്ട്രോണിക് സർവകലാശാല ഇനി ‘അമീർ മുസാഇദ് ബിൻ അബ്​ദുറഹ്​മാൻ സർവകലാശാല’

റിയാദ്: സൗദി ഇലക്ട്രോണിക് സർവകലാശാലയുടെ പേര് ‘അമീർ മുസാഇദ് ബിൻ അബ്​ദുറഹ്​മാൻ സർവകലാശാല’ എന്ന് പുനർനാമകരണം ചെയ്​ത്​ ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സമർപ്പിച്ച നിർദേശത്തി​െൻറ അടിസ്ഥാനത്തിലാണ് നടപടി.

സൗദി അറേബ്യക്ക് നൽകിയ മികച്ച ദേശീയ സംഭാവനകളും മഹത്തായ സേവനങ്ങളും പരിഗണിച്ചാണ് അന്തരിച്ച അമീർ മുസാഇദ് ബിൻ അബ്​ദുറഹ്​മാനോടുള്ള ആദരസൂചകമായി ഈ തീരുമാനമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. രാജ്യത്തി​െൻറ വിദ്യാഭ്യാസ മേഖലക്ക് ഭരണകൂടം നൽകുന്ന പിന്തുണയുടെയും മനുഷ്യവിഭവശേഷി വികസനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കിന് നൽകുന്ന പ്രാധാന്യത്തി​െൻറയും തെളിവാണ് ഈ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി യൂസുഫ് അൽ ബുനിയാൻ പറഞ്ഞു.

രാജ്യത്തി​െൻറ ചരിത്രത്തോടും ദേശീയ പ്രതീകങ്ങളോടുമുള്ള പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീരുമാനത്തിൽ സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും മന്ത്രി നന്ദി രേഖപ്പെടുത്തി. സൗദിയുടെ വികസന ഘട്ടങ്ങളുമായും ഭരണഘടനാ സ്ഥാപനങ്ങളുടെ വളർച്ചയുമായും ചേർന്നുനിൽക്കുന്ന പ്രമുഖ വ്യക്തിത്വത്തി​െൻറ പാരമ്പര്യത്തെ അടയാളപ്പെടുത്തുന്നതാണ് ഈ നടപടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - King Salman's order: Saudi Electronic University is now 'Prince Musaed Bin Abdulrahman University'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.