കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റർ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

ജിദ്ദ: കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റർ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശറഫിയയിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗം മുഖ്യ രക്ഷാധികാരി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അരുവി മോങ്ങം അധ്യക്ഷത വഹിച്ചു.

ചാപ്റ്റർ പ്രസിഡന്റായി അരുവി മോങ്ങത്തെയും ജനറൽ സെക്രട്ടറിയായി മുഷ്താഖ് മധുവായിയെയും ട്രഷററായി ഹസൻ കൊണ്ടോട്ടിയെയും തെരഞ്ഞെടുത്തു. രക്ഷാധികാരികളായ സീതി കൊളക്കാടൻ, അബ്ദുള്ള മുക്കണ്ണി, ഇല്ല്യാസ് കല്ലിങ്ങൽ എന്നിവർ യോഗനടപടികൾ നിയന്ത്രിച്ചു. നിസാർ മടവൂർ, റഹിം കാക്കൂർ, റഹ്മത്ത് അലി, മൻസൂർ ഒഴുകൂർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുഷ്താഖ് മധുവായി സ്വാഗതവും ട്രഷറർ ഹസൻ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.

 

മാപ്പിളകലകളുടെ സമ്പന്നമായ പൈതൃകവും പാരമ്പര്യ കലാരൂപങ്ങളും പ്രവാസി സമൂഹത്തിനിടയിൽ കൂടുതൽ പരിചയപ്പെടുത്തുന്നതിനും പുതുതലമുറയിലേക്ക് അവയുടെ സന്ദേശവും സൗന്ദര്യവും പകരുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് പുതിയ കമ്മിറ്റി നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Kerala Mappila Kala Academy Jeddah Chapter committee has been reorganized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.