ജിദ്ദ: സൗദി അറേബ്യ അത്യാഹ്ളാദത്തോടെ ഇൗദുൽ ഫിത്വർ ആഘോഷിച്ചു. രാജ്യത്തെ വിവിധ മേഖലകളിലൊരുക്കിയ ഇൗദ് ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്കാരത്തിൽ ആയിരങ്ങൾ പെങ്കടുത്തു. പ്രാർഥനക്കെത്തിയവരെകഹ്വയും സംസമും കാരക്കയും ആശംസ ആലേഖനം ചെയ്ത തൂവാലകളും നൽകിയാണ് ചിലയിടങ്ങളിൽ വരവേറ്റത്. മക്കയിലെ മസ്ജിദുൽ ഹറാമിൽ ലക്ഷങ്ങൾ പെരുന്നാൾ നമസ്കാരം നിർവഹിച്ചു. ഹറമിലെ പെരുന്നാൾ നമസ്കാരത്തിൽ പെങ്കടുക്കാൻ പരിസര പ്രദേശങ്ങളിൽ നിന്നുളള ആളുകളുടെ വരവ് രാത്രി മുതലേ തുടങ്ങിയിരുന്നു. നമസ്കാരവേളയിൽ ഹറമും മുറ്റവും നിറഞ്ഞുകവിഞ്ഞു. സൗദി ഭരണാധികാരി സൽമാൻ രാജാവ്, യമൻ പ്രസിഡൻറ് അബ്ദുറബ്ബ് മൻസൂർ ഹാദി, മാലി ദീപ് മുൻ പ്രസിഡൻറ് മുഹമ്മദ് വഹീദ്, ലബനാൻ പ്രധാനമന്ത്രി സഅദ്ഹരീരി, മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ, സൽമാൻ രാജാവിെൻറ പ്രത്യേക ഉപദേഷ്ടാവ് അമീർ അബ്ദുൽ ഇലാഹ് ബിൻ അബ്ദുൽ അസീസ്, മന്ത്രിമാർ, അമീറുമാർ, ഭരണ, സൈനിക രംഗത്തെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ മക്ക ഹറമിൽ പെരുന്നാൾ നമസ്കാരം നിർവഹിച്ചു.
ഇൗദ് നമസ്കാരത്തിന് ശൈഖ് സ്വാലിഹ് ബിൻ ഹുമൈദ് നേതൃത്വം നൽകി. അല്ലാഹുവിനെ അനുസരിച്ചു ജീവിക്കുേമ്പാഴൊക്കെ അടിമകളുടെ ഒരോ ദിവസവും ആഘോഷമായിരിക്കുമെന്ന് ഹറം ഇമാം പറഞ്ഞു. നന്ദി കാണിക്കൽ മഹത്തായ ഗുണമാണ്. ആ സ്വഭാവം ഒരോരുത്തരിലും ഉണ്ടായിരിക്കേണ്ടതുണ്ട്. അനുഗ്രഹങ്ങളുടെ പ്രതിഫലനമാണ് നന്ദിപ്രകടനം. മനസ്സിലത് വിശ്വാസവും സ്നേഹവുമായും നാവിൽ സ്തുതികളുമായും അവയങ്ങളിൽ ആരാധനകളുമായും പ്രതിഫലിക്കും. നന്ദി കാണിക്കൽ നല്ലൊരു സ്വഭാവമാണ്. സംസ്കരണം സിദ്ധിച്ചതിെൻയുംപക്വതയുടെയും തെളിവാണത്.
രാജ്യത്തെ അനുഗ്രഹങ്ങളും സുരക്ഷയും സമാധാനവും െഎക്യവും ശക്തിയും ശത്രുക്കളുടെ അസൂയ ഇളക്കിവിടാൻ കാരണമായിട്ടുണ്ട്. അല്ലാഹുവിെൻറ സംരക്ഷണവും ഭരണാധികാരികളുടെ യുക്തിയും മനക്കരുത്തും ശത്രുക്കളെ നിരാശരാക്കിയിട്ടുണ്ട്. കഅ്ബയുടെ നാഥനിൽ ഭരമേൽപിച്ചതിനാൽ കുതന്ത്രശാലികളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. രാജ്യത്തെ ധീരരായ സുരക്ഷ ഭടന്മാർ അവരുടെ സ്ഥാനവും പദവികളും മനസ്സിലാക്കി സത്യത്തിെൻറ മാർഗത്തിൽ അടിയുറച്ച് രാജ്യവും പുണ്യസ്ഥലങ്ങളും സുരക്ഷിതമായി നിലനിർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
മദീനയിലെ മസ്ജിദുന്നബവിയിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ പത്ത് ലക്ഷത്തിലധികമാളുകൾ പെങ്കടുത്തു. മേഖല ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ, അസി. മേഖല ഗവർണർ അമീർ സഉൗദ് ബിൻ ഖാലിദ് അൽഫൈസൽ എന്നിവരും പെങ്കടുത്തു. നമസ്കാരത്തിനും ഖുതുബക്കും ശൈഖ് ഹുസൈൻ ആലു ശൈഖ് നേതൃത്വം നൽകി. വിശ്വാസികൾക്കിടയിൽ നിഷ്ക്കളങ്കമായ സ്നേഹവും െഎക്യവും ഉൗട്ടി ഉറപ്പിക്കുന്നതടക്കമുള്ള മഹത്തായ ലക്ഷ്യങ്ങൾ ഇൗദ് ആഘോഷത്തിനുണ്ടെന്ന് മസ്ജിദുന്നബവി ഇമാം ഇമാം പറഞ്ഞു. മുസ്ലിം രാജ്യമാണ് സൗദി അറേബ്യ. ആ രാജ്യത്തിനോടുള്ള ശത്രുത പൂർണമായും സമാധാനം കാംക്ഷിക്കുന്ന അവിടുത്തെ ആളുകളോടാണെന്ന വസ്തുത മനസ്സിലാക്കേണ്ടതുണ്ട്. രാജ്യത്തിെൻറ സ്ഥിരതയും സമാധാനവും തകർക്കൽ എല്ലായിടങ്ങളിലുള്ള മുസ്ലിംകളോടുള്ള ഭീഷണിയാണെന്നും മസ്ജിദുന്നബവി ഇമാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.