ഹൃദയാഘതത്തെത്തുടർന്ന് യുവാവ് ജിദ്ദയിൽ മരിച്ചു

ജിദ്ദ: ഹൃദയാഘാതം മൂലം യുവാവ് ജിദ്ദയിൽ മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി കൊറ്റങ്ങോടൻ ശബീറലി (മാനു-34) ആണ് മരിച്ചത്. ശ്വാസതടസ്സത്തെ തുടർന്ന് അഞ്ച് ദിവസങ്ങൾക്ക് മുമ്പ് ഈസ്റ്റ് ജിദ്ദ  ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ജിദ്ദ അൽ ജാമിഅയിൽ ഫഖീഹ ഫുഡ് ഷോപ്പിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു.

ജിദ്ദയിലെ സാമൂഹിക പ്രവർത്തകൻ നൗഷാദ് മമ്പാടിന്റെ സഹോദരിയുടെ മകളുടെ ഭർത്താവാണ്. പിതാവ്: പരേതനായ അബ്ദു റഹ്മാൻ, മാതാവ്: ഫാത്വിമ, ഭാര്യ: നിഷാന, മക്കൾ: ശബാൻ (ആറ്), ഹയ (4 മാസം). നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് നൗഷാദ് മമ്പാട് അറിയിച്ചു.

Tags:    
News Summary - Saudi death news-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.