Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി അബഹയിൽ ഹൃദയാഘാതം മൂലം മരിച്ചു
ഖമീസ് മുശൈത്ത്: മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. കോഴിക്കോട് അത്തോളി സ്വദേശി ചെട്ടിയാംകണ്ടി സ്വാമിക്കുട്ടി (63) ആണ് അബഹയിൽ വാഹനത്തിൽ വെച്ച് മരിച്ചത്.
22 വർഷമായി അബഹയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അടുത്തമാസം നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഭാര്യ: സുധ. ഏകമകൾ അപർണ.
മരണാനന്തര നടപടികൾക്കായി അസീർ പ്രവാസി സംഘം പ്രവർത്തകരോടൊപ്പം ഇന്ത്യൻ സോഷ്യൽ ഫോറം സേവനവിഭാഗം കൺവീനറും കോൺസുലേറ്റ് സേവന വിഭാഗം അംഗവുമായ ഹനീഫ് മഞ്ചേശ്വരം, ഐ.സി.എഫ് പ്രസിഡൻറ് സൈനുദ്ദീൻ അമാനി, മജീദ് മേലാറ്റൂർ തുടങ്ങിയവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.