Posted On
date_range Updated On
date_range സൗദിയിൽ കൊല്ലം സ്വദേശിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
റിയാദ്: മലയാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. റിയാദിൽ നിന്ന് 250 കിലോമീറ്ററകലെ ദവാദ്മിയിൽ കൊല്ലം അയത്തിൽ സ്വദേശി അഷ്റഫിനെയാണ് (40) ജീവനൊടുക്കിയ നിലയിൽ കണ്ടത്.
ബുധനാഴ്ച വൈകീട്ടാണ് സംഭവം. വർഷങ്ങളായി ഇവിടെ പെയിൻറിങ് ജോലികൾ ചെയ്തുവരികയായിരുന്നു അഷ്റഫ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ദവാദ്മി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.