Posted On
date_range Updated On
date_range പുതിയ വിസയിലെത്തി മാസം തികയും മുമ്പ് മലയാളി അൽഖർജിൽ മരിച്ചു
റിയാദ്: നാട്ടിൽ നിന്ന് പുതിയ വിസയിൽ തിരിച്ചെത്തി ഒരു മാസം തികയും മുമ്പ് മലയാളി അൽ-ഖർജിൽ ഹൃദയാഘാതം മൂലം മര ിച്ചു. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി തുണ്ടുവിള വീട് അനിൽകുമാറാണ് (52) മരിച്ചത്. ബാലകൃഷ്ണപിള്ളയുടെയും സരോജിനിയുടെയും മകനാണ്. വർഷങ്ങളായി അൽഖർജിലെ ലാൻഡ്രിയിൽ ജോലി ചെയ്തിരുന്ന ഇയാൾ ഒരു വർഷം മുമ്പ് ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോയ ശേഷം പുതിയ വിസയിൽ വന്നിട്ട് ഒരു മാസം ആകുന്നതേയുള്ളൂ. സരിതയാണ് ഭാര്യ. മക്കൾ: അപർണ, ഹരിക്കുട്ടി. മകളുടെ ഭർത്താവ് വിഷ്ണു സൗദിയിലുണ്ട്. സഹോദരൻ സുനിൽ കുമാർ ദമ്മാമിലും ജോലി ചെയ്യുന്നു. അൽ-ഖർജ് കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങളുമായി ബന്ധു വിഷ്ണു, മുഹമ്മദ് പുന്നക്കാട് (കെ.എം.സി.സി), സവാദ് ആയത്തിൽ (പി.എം.എഫ്) എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.