കേ​ളി റൗ​ദ ഗു​ർ​ണ​ത യൂ​നി​റ്റ്​ സ​മ്മേ​ള​നം

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 11ാമ​ത് കേ​ന്ദ്ര​സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി റൗ​ദ ഏ​രി​യ​യി​ലെ ഗു​ർ​ണ​ത യൂ​നി​റ്റ്​ സ​മ്മേ​ള​നം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ ന​ട​ന്നു.

ആ​ഗ​സ്റ്റി​ൽ ന​ട​ക്കു​ന്ന കേ​ന്ദ്ര​സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ജ​നു​വ​രി മു​ത​ൽ ഏ​പ്രി​ൽ വ​രെ യൂ​നി​റ്റ്​ സ​മ്മേ​ള​ന​ങ്ങ​ളും മേ​യ് മു​ത​ൽ ജൂ​ലൈ വ​രെ ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ളും ന​ട​ക്കും. അ​ബ്ദു​ൽ അ​സീ​സ് ന​ഗ​റി​ൽ ന​ട​ന്ന യൂ​നി​റ്റ്​ സ​മ്മേ​ള​ന​ത്തി​ൽ യൂ​നി​റ്റ്​ പ്ര​സി​ഡ​ന്‍റ്​ പ്ര​ജി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റൗ​ദ ഏ​രി​യ ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി സു​രേ​ഷ് ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​നി​റ്റ്​ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ വാ​സു പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും വ​ര​വു​ചെ​ല​വ് റി​പ്പോ​ർ​ട്ടും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സ​തീ​ഷ് വ​ള​വി​ൽ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സെ​ൻ ആ​ന്‍റ​ണി, യൂ​നി​റ്റ്​ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ വാ​സു എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്ക്​ മ​റു​പ​ടി പ​റ​ഞ്ഞു.

റൗ​ദ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി ക​ൺ​വീ​ന​ർ ജോ​ഷി പെ​രി​ഞ്ഞ​നം, ഏ​രി​യ സെ​ക്ര​ട്ട​റി സു​നി​ൽ സു​കു​മാ​ര​ൻ, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ഉ​ല്ലാ​സ​ൻ, കെ.​ഇ. ഷാ​ജി, ഏ​രി​യ പ്ര​സി​ഡ​ന്‍റ്​ ബി​ജി തോ​മ​സ്, ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ്​‌ പി.​പി. സ​ലം, രാ​ധാ​കൃ​ഷ്ണ​ൻ, ഏ​രി​യ ജീ​വ​കാ​രു​ണ്യ ക​മ്മി​റ്റി ക​ൺ​വീ​ന​ർ കെ.​കെ. ഷാ​ജി, ഉ​നൈ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​ഭാ​ക​ര​ൻ, കൃ​ഷ്ണ​കു​മാ​ർ, മു​സ്ത​ഫ എ​ന്നി​വ​ർ വി​വി​ധ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

പ്ര​സി​ഡ​ന്‍റ്​ കൃ​ഷ്ണ​കു​മാ​ർ, സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ വാ​സു, ട്ര​ഷ​റ​ർ മു​സ്‌​ത​ഫ എ​ന്നി​വ​രെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സ​മ്മേ​ള​നം തി​ര​ഞ്ഞെ​ടു​ത്തു. യൂ​നി​റ്റ്​ ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി പ്ര​ഭാ​ക​ര​ൻ സ്വാ​ഗ​ത​വും പു​തി​യ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ വാ​സു ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Saudi cultural association meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.