റിയാദിലെ ഗൾഫ്-യുഎസ് ഉച്ചകോടിയിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ
റിയാദ്: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കണമെന്നും ഗൾഫ്-യുഎസ് ഉച്ചകോടി ഉദ്ഘാടന പ്രസംഗത്തിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ആവർത്തിച്ചു. ഫലസ്തീൻ പ്രശ്നത്തിന് ശാശ്വതവും സമഗ്രവുമായ ഒരു പരിഹാരം കണ്ടെത്തണം. ഗസ്സ മുനമ്പിലെ സംഘർഷം രൂക്ഷമാകുന്നത് തടയാൻ ഞങ്ങൾ അമേരിക്കയുമായി സഹകരിച്ച് പ്രവർത്തിക്കുെമന്നും കിരീടാവകാശി പറഞ്ഞു.
സുഡാനിലെ പ്രതിസന്ധി അവസാനിപ്പിക്കാനും പൂർണമായ വെടിനിർത്തൽ കൈവരിക്കാനുമുള്ള ഞങ്ങളുടെ ശ്രമങ്ങൾ തുടരും. യമനിലെ കക്ഷികൾ തമ്മിലുള്ള സംഭാഷണത്തെയും സമഗ്രമായ ഒരു രാഷ്ട്രീയ പരിഹാരത്തിലെത്തുന്നതിനെയും സൗദി പ്രോത്സാഹിപ്പിക്കുന്നു. യുക്രെയിൻ പ്രതിസന്ധി പരിഹരിക്കാൻ സഹായിക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങൾ തുടരാൻ തയ്യാറാണെന്ന് കിരീടാവകാശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.