ഈജിപ്തിലെത്തിയ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെ പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസിസി സ്വീകരിക്കുന്നു
Posted On
date_range Updated On
date_range സൗദി കിരീടാവകാശി ഈജിപ്തിലെത്തി
റിയാദ്: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഔദ്യോഗിക സന്ദർശനത്തിനായി ചൊവ്വാഴ്ച ഈജിപ്തിലെത്തി. കെയ്റോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ കിരീടാവകാശിയെ ഈജിപ്ഷ്യൻ പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസിസി സ്വീകരിച്ചു. സൽമാൻ രാജാവിെൻറ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സന്ദർശനം.
അൽസിസിയുമായി കിരീടാവകാശി കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും പൊതുതാൽപ്പര്യമുള്ള വിഷയങ്ങളും മേഖലയിലെ സ്ഥിതിഗതികളും സംഘർഷാവസ്ഥയും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.