റിയാദ്: മദ്യവും നിരോധിച്ച ഖോറോ പഴവും രാജ്യത്തേക്ക് കടത്താനുള്ള ശ്രമം കിങ് ഫഹദ് ബ്രിഡ്ജ് കസ്റ്റംസ് അധികൃതര്‍ വിഫലമാക്കി. വാഹനത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 312 കുപ്പി മദ്യവും ഖോറോ പഴവും കടത്താനുള്ള ശ്രമമാണ് വിഫലമാക്കിയത്. സ്വകാര്യ വാഹനം പരിശോധിച്ചപ്പോഴാണ് ടയറിനുള്ളില്‍ മദ്യക്കുപ്പികള്‍ ഒളിപ്പിച്ചത് കണ്ടത്തെിയതെന്ന് കിങ് ഫഹദ് ബ്രിഡ്ജ് കസ്റ്റംസ് മേധാവി ഇന്‍ ചാര്‍ജ് ളൈഫുല്ലാഹ് അല്‍ഉതൈബി പറഞ്ഞു. നാല് ടയറുകള്‍ക്കുള്ളില്‍ കലാപരമായാണ് മദ്യക്കുപ്പികള്‍ ഒളിപ്പിച്ചിരുന്നത്. മൂന്ന് തവണയായാണ് 275 കിലോഗ്രാം തൂക്കം വരുന്ന ഖോറോ പഴങ്ങള്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.