അനാശാസ്യം, മദ്യവാറ്റ് : 29 വനിതകളും മൂന്ന് പാക്കിസ്ഥാനികളും അറസ്റ്റില്‍ 

റിയാദ്: റിയാദിന്‍െറ തെക്ക് ഭാഗത്ത് അനാശാസ്യ കേന്ദ്രം നടത്തിയ മൂന്ന് പാക് പൗരന്മാരെയും 29 സ്ത്രീകളെയും പിടികൂടിയതായി പോലിസ് വക്താവ് കേണല്‍ ഫവ്വാസ് അല്‍മയ്മാന്‍ പറഞ്ഞു. ദാറുല്‍ ബൈദാ വില്ളേജില്‍ നിന്ന് പിടികൂടിയ കേന്ദ്രത്തിലുണ്ടായിരുന്ന സ്ത്രീകളെല്ലാം കെനിയക്കാരാണ്. വന്‍ മദ്യവാറ്റും ഇതേ കേന്ദ്രത്തില്‍ നടന്നിരുന്നതായി വക്താവ് കൂട്ടിച്ചേര്‍ത്തു. സ്ത്രീകളെ ഉപയോഗിച്ച് അനാശാസ്യ കേന്ദ്രം നടത്തുന്നവരായിരുന്നു 30നും 40നുമിടക്ക് പ്രായമുള്ള പാക് പൗരന്മാര്‍. രഹസ്യവിവരത്തെ തുടര്‍ന്ന്  പ്രതികളെ പിടികൂടാന്‍ പോലിസ് വല വിരിക്കുകയായിരുന്നു. 25 വീപ്പ മദ്യവും കേന്ദ്രത്തില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. പ്രതികളെ തുടര്‍ നടപടികള്‍ക്കായി പബ്ളിക് പ്രോസിക്യൂഷന് കൈമാറിയതായും പോലിസ് വക്താവ് പറഞ്ഞു. 

Tags:    
News Summary - saudi crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.