റി​യാ​ദ്: ആ​റു ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ജി.​സി.​സി ​െറ​യി​ൽ​വേ പ​ദ്ധ​തി​യു​ടെ ഡി​സൈ​ൻ ജോ​ലി ​ക​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണെ​ന്ന് ജി.​സി.​സി സാ​മ്പ​ത്തി​ക​കാ​ര്യ അ​സി​സ്​​റ്റ​ൻ​റ് സെ​ക്ര​ട്ട​റി ഖ​ലീ​ഫ ബി​ൻ സ​ഈ​ദ് അ​ൽ​അ​ബ്‌​രി അ​റി​യി​ച്ചു. യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ ​െറ​യി​ൽ​വേ​യെ​യാ​ണ് രൂ​പ​ക​ൽ​പ​ന​ക്ക്​ മാ​തൃ​ക​യാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ റെ​യി​ൽ​പാ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്. ഇൗ ​പാ​ത​ക​ൾ ത​മ്മി​ൽ ബ​ന്ധ ിപ്പി​ക്കു​ന്ന​തോ​ടെ ജി.​സി.​സി റെ​യി​ൽ​വേ യാ​ഥാ​ർ​ഥ്യ​മാ​കും. അ​തി​നു​വേ​ണ്ടി​യു​ള്ള രൂ​പ​ക​ൽ​പ​ന​യാ​ണ്​ പു​രോ​ഗ​മി​ക്കു​ന്ന​ത്​. നി​ല​വി​ലു​ള്ള പാ​ത​ക​ളെ​യും പു​തു​താ​യി നി​ർ​മി​ക്കു​ന്ന​വ​യെ​യും പ​ര​സ്‌​പ​രം ബ​ന്ധി​പ്പി​ക്കും. സൗ​ദി​യി​ൽ 198 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലും യു.​എ.​ഇ​യി​ൽ 135 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലും ഇ​പ്പോ​ൾ നി​ർ​മാ​ണം ന​ട​ക്കു​ന്ന ​െറ​യി​ൽ​വേ​ക​ളെ ബ​ന്ധി​പ്പി​ക്കും. ഒ​പ്പം, യു.​എ.​ഇ​യി​ൽ ഇ​തി​ന​കം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ 265 കി​ലോ​മീ​റ്റ​ർ പാ​ത​യെ​യും ഇ​തി​നോ​ട്​ ബ​ന്ധി​പ്പി​ക്കും. സൗ​ദി അ​റേ​ബ്യ​ക്കും ബ​ഹ്​​റൈ​നു​മി​ട​യി​ൽ ക​ട​ലി​ലൂ​ടെ നി​ർ​മി​ക്കു​ന്ന റെ​യി​ൽ​വെ പാ​ല​വും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്. ഇ​രു​രാ​ജ്യ​ങ്ങ​ളും സം​യു​ക്ത​മാ​യാ​ണ്​ അ​തി​ദീ​ർ​ഘ റെ​യി​ൽ​വേ പാ​ലം നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​ത്. പു​റ​മെ സൗ​ദി മ​രു​ഭൂ​മി​യി​ലൂ​ടെ ദീ​ർ​ഘ​ദൂ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന പാ​ത​യും ജി.​സി.​സി ശൃം​ഖ​ല​യു​ടെ ഭാ​ഗ​മാ​ണ്. യാ​ത്രാ​ട്രെ​യി​നു​ക​ൾ, ച​ര​ക്കു​ഗ​താ​ഗ​തം, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​െ​ളാ​രു​ക്ക​ൽ, അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള വ​സ്‌​തു​ക്ക​ൾ കൊ​ണ്ടു​പോ​കു​ന്ന​തി​ന്​ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച്​ ആ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്കാ​ണ്​​ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ െറ​യി​ൽ​വേ മാ​തൃ​ക​യെ ആ​ശ്ര​യി​ക്കു​ക​യെ​ന്ന്​ ഖ​ലീ​ഫ അ​ൽ​അ​ബ്‌​രി പ​റ​ഞ്ഞു.
Tags:    
News Summary - saudi-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.