റഹിം ഭരതന്നൂർ, വിജേഷ് ചന്ദ്രു, തങ്കച്ചൻ വർഗീസ്, നവാസ് ബീമാപള്ളി, അൽത്താഫ് കോഴിക്കോട്, ഹസൻ കൊണ്ടോട്ടി, ഷബാന അൻഷാദ്, സോഫിയ സുനിൽ, ഇസ്മായിൽ കുന്നുംപുറത്ത്, സഹാന നിസാം, സാദിഖലി തുവ്വൂർ, കെ.എം. നസീബ്.

സൗദി കലാസംഘത്തിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ജിദ്ദ: സൗദിയിലെ വിവിധ പ്രദേശങ്ങളിലുള്ള മലയാളി കലാകാരന്മാരുടെ പൊതുകൂട്ടായ്മയായ സൗദി കലാസംഘത്തിന് (എസ്.കെ.എസ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓൺലൈനിൽ നടന്ന എക്സിക്യൂട്ടിവ് യോഗത്തിലാണ് പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തത്. റഹിം ഭരതന്നൂർ തബൂക്ക് (പ്രസിഡൻറ്), വിജേഷ് ചന്ദ്രു ജിദ്ദ (ജനറൽ സെക്രട്ടറി), തങ്കച്ചൻ വർഗീസ് റിയാദ് (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.

നവാസ് ബീമാപള്ളി ജിദ്ദ, അൽത്താഫ് കോഴിക്കോട് റിയാദ് (രക്ഷാധികാരികൾ), ഹസ്സൻ കൊണ്ടോട്ടി ജിദ്ദ, ഷബാന അൻഷാദ് റിയാദ് (വൈസ് പ്രസിഡന്റ്), സോഫിയ സുനിൽ ജിദ്ദ, ഇസ്മായിൽ കുന്നുംപുറത്ത് ജിദ്ദ (ജോയന്റ് സെക്രട്ടറി), സഹാന നിസാം ബുറൈദ (ജോയന്റ് ട്രഷറർ), സാദിഖലി തുവ്വൂർ ജിദ്ദ, കെ.എം നസീബ് ദമ്മാം (മീഡിയ കൺവീനർമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. കോഓഡിനേറ്റർമാർ, വിവിധ വകുപ്പ് കൺവീനർമാർ എന്നിവരെ പിന്നീട് നിശ്ചയിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിലുള്ള പ്രവാസി മലയാളി കലാകാരന്മാരെയും കലാസ്നേഹികളെയും ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്.കെ.എസ് എന്ന പൊതുവേദി നിലവിൽ വന്നത്. വളരെ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ സൗദിയിലെ കലാ, സാംസ്കാരിക രംഗത്ത് സജീവമായ സാന്നിധ്യമാകാൻ നിലവിൽ 257 അംഗങ്ങളുള്ള കൂട്ടായ്മക്ക് സാധിച്ചു. 2022ൽ ‘റിയാദ് ബീറ്റ്‌സ്’, 2024ൽ ‘ജിദ്ദ ബീറ്റ്‌സ്’, 2025ൽ ‘തബൂക്ക് ബീറ്റ്‌സ്’ എന്നീ പേരുകളിൽ സൗദിയിലെ വിവിധ പ്രദേശങ്ങളിലെ കലാകാരന്മാർ പങ്കെടുത്ത മെഗാഷോകൾ കൂട്ടായ്മക്ക് കീഴിൽ വിജയകരമായി സംഘടിപ്പിച്ചു.

പുറമെ വിവിധ പ്രദേശങ്ങളിൽ ചെറിയ പരിപാടികളും കൂട്ടായ്മക്ക് കീഴിൽ നടന്നുവരുന്നു. പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ തങ്ങളുടെ സർഗാത്മക കഴിവുകൾ നഷ്ടപ്പെട്ടുപോകാതെ കാത്തുസൂക്ഷിക്കാനായി ദിനേന എസ്.കെ.എസ് വാട്‍സ്ആപ് ഗ്രൂപ്പിലും സജീവമാണ് അംഗങ്ങൾ. കൂട്ടായ്മയുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ജനറൽ സെക്രട്ടറി വിജേഷ് ചന്ദ്രുവുമായി 0532224116 നമ്പറിൽ ബന്ധപ്പെടാം.

Tags:    
News Summary - Saudi Arts Group: Officers elected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.