Posted On
date_range Updated On
date_range സൗദി അറേബ്യയിൽ ഇന്ധന വില വർധിപ്പിച്ചു
റിയാദ്: എല്ലാ മാസവും ഇന്ധന വില പുനഃപരിശോധിപ്പിക്കുന്ന പതിവ് അനുസരിച്ചു ഈ മാസവും സൗദി അറേബ്യയിൽ പെട്രോൾ വില വർധിപ്പിച്ചു. ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് വില വർധനവ് പ്രഖ്യാപിച്ചത്.
91 ഇനം പെട്രോളിന് 2.18 റിയാലും 95 ഇനം പെട്രോളിന് 2.33 റിയാലുമാണ് പുതുക്കിയ നിരക്ക്. ഇതുവരെ 91 ഇനത്തിന് 2.08 റിയാലും 95 ഇനത്തിന് 2.23 റിയലുമായിരുന്നു വില. എല്ലാ മാസവും 11നാണ് ഇന്ധന വില പുനഃപരിശോധിക്കുന്നത്. ഡീസലിന് 52 ഹലാലയാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.